പത്മജ ചെയ്തത് കൊടുംചതി: ജെബി മേത്തര്‍

പത്മജ ചെയ്തത് കൊടുംചതിയാണെന്ന് ജെബി മേത്തര്‍. കോണ്‍ഗ്രസ് എന്ത് നന്ദികേടും അവഗണനയുമാണ് പത്മജയോട് ചെയ്തതെന്നും അവര്‍ ചോദിച്ചു. അച്ഛന്റെ ആത്മാവിനു പോലും നല്‍കിയത് ഏറ്റവും വലിയ നോവ്. മതേതര കേരളം ഈ ചേക്കേറലിനെ തള്ളും. ഒരിക്കലും മാപ്പില്ല. തോറ്റതിന് ശേഷവും അവസരം നല്‍കി. കേരളത്തിലെ കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയില്‍ പോലും സ്ഥാനം നല്‍കി. അച്ഛന്റെ അവകാശവാദം ഉന്നയിച്ചുകൊണ്ട് വരരുതെന്നും പത്മജയോട് ജെബി മേത്തര്‍ പറഞ്ഞു.

ALSO READ:  “പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും”: അധിക്ഷേപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പത്മജ ബിജെപിയിലേക്ക് ചേരുമെന്ന ആഭ്യൂഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം നിഷേധിച്ചിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമാണ് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു.

Also Read : റഷ്യ – ഉക്രൈയ്ന്‍ യുദ്ധം: ജോലി തട്ടിപ്പില്‍ റഷ്യയിലെത്തിയ ഹൈദരാബാദ് സ്വദേശി കൊല്ലപ്പെട്ടു

കുറച്ച് നാളുകളായി കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് കടുത്ത അവഗണയാണ് ഉണ്ടാകുന്നതെന്ന് പത്മജ തൃശൂരിലെ അടുത്ത ആളുകളോട് പറഞ്ഞിരുന്നു. ബിജെപിയിലേക്ക് എന്ന സൂചനയും നല്‍കി. ബിജെപിയില്‍നിന്ന് രാജ്യസഭാ അംഗത്വവും പാര്‍ട്ടിയില്‍ വലിയ പദവിയും ലഭിച്ചതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News