സൗദി യാമ്പൂവില്‍ കഴിഞ്ഞ ജൂലൈ 23ന് മരണപ്പെട്ട രാധിക സെന്തില്‍കുമാര്‍ (28) ന്റെ മൃതദേഹം ഒടുവില്‍ നാട്ടിലേക്കയച്ചു. ജിദ്ദ നവോദയ ജീവകാരുണ്യ സമിതിയുടെ ഇടപെടലിലൂടെയാണ് വ്യാഴാഴ്ച രാത്രി 10.30 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം ജിദ്ദയില്‍ നിന്നും കോയമ്പത്തൂരിലേക്ക് അയച്ചത്. സൗദി യാമ്പുവിലെ എസ് എസ് ഇ എം കമ്പനിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായ കോയമ്പത്തൂര്‍ ഈറോഡ് സ്വദേശിയായ ഹരി വിജയന്റെ ഭാര്യയാണ് രാധിക. ഭര്‍ത്താവിനൊപ്പം വിസിറ്റിങ് വിസയില്‍ ഇവര്‍ സൗദിയില്‍ എത്തിയതായിരുന്നു. അപ്രതീക്ഷിതമായി മരണപ്പെട്ടു.
ALSO READ: എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റിന്റെ മുസ്ലിം വിരുദ്ധ പ്രസംഗം വിവാദത്തില്‍
എന്നാല്‍, മരണത്തെത്തുടര്‍ന്ന് സൗദി ഗവണ്‍മെന്റില്‍ നിന്നും സംഘടിപ്പിക്കേണ്ട രേഖകള്‍ കൃത്യസമയത്ത് ലഭ്യമാക്കാന്‍ കുടുംബത്തിനു കഴിയാതെ വന്നതോടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതില്‍ തടസ്സം നേരിടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജിദ്ദ നവോദയ യാമ്പു ഏരിയ ജീവകാരുണ്യ കണ്‍വീനര്‍ എ.പി.സാക്കിര്‍, ജോയിന്റ് കണ്‍വീനര്‍ അബ്ദുള്‍ നാസര്‍ എന്നിവര്‍ വിവരം അറിയുകയും തുടര്‍ന്നുള്ള നടപടികള്‍ ഏറ്റെടുക്കുകയും ചെയ്തത്. മകന്‍: ജിഷ്ണു ഹരി (രണ്ടര വയസ്സ്).
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here