വിദ്യാര്‍ഥികളേ ഒരുക്കം തകൃതിയാക്കിക്കോളൂ; ജീ അഡ്വാന്‍സ്ഡ് പരീക്ഷ മെയ് 18ന്

jee-advanced-exam-2025

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ ഐ ടി)യിലെ എന്‍ജിനീയറിങ് സയന്‍സ്, ആര്‍ക്കിടെക്ചര്‍ ബിരുദ തല പ്രോഗ്രാമുകളിലെ (ബാച്ചിലര്‍, ഇന്‍റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്, ബാച്ചിലര്‍- മാസ്റ്റര്‍ ഡ്യുവല്‍ ഡിഗ്രി) പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് മേയ് 18-ന് നടത്തും.

ഈ പരീക്ഷ ഒരാള്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ കഴിയില്ല. 2025-ലെ ജെ ഇ ഇ മെയിന്‍ ഒന്നാം പേപ്പറില്‍ (ബി ഇ/ ബി ടെക്. പേപ്പര്‍), വിവിധ കാറ്റഗറികളിലായി മുന്നിലെത്തുന്ന 2,50,000 പേരില്‍ ഉള്‍പ്പെടുന്നവര്‍ക്കേ അഡ്വാന്‍സ്ഡിന് അപേക്ഷിക്കാന്‍ കഴിയൂ. വിവരങ്ങള്‍ക്ക്: jeeadv.ac.in

Read Also: റെയിൽവേയിൽ1785 അപ്രന്റീസ് ഒഴിവുകൾ

പരീക്ഷയ്ക്ക് മൂന്ന് മണിക്കൂര്‍ വീതമുള്ള രണ്ട് പേപ്പറുകള്‍ ഉണ്ടാകും. പേപ്പർ ഒന്ന് രാവിലെ ഒന്‍പതു മുതല്‍ 12 വരെയും പേപ്പര്‍ രണ്ട് ഉച്ചയ്ക്ക് 2.30 മുതല്‍ 5.30 വരെയും ആയിരിക്കും. രണ്ടു പേപ്പറിലും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ മൂന്ന് ഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകും.

Key Words: JEE advanced, IIT entrance exam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here