ഐ.ഐ.ടി പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷ മേയ് 26-ന്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി.)യിലെ, 2024-25 ലെ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന, ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് മേയ് 26-ന് കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) ആയി നടത്തും. ഈ പരീക്ഷയ്ക്ക് ഒരാള്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ കഴിയില്ല.

Also Read: പിഎസ്ജിയോട് ബൈ പറഞ്ഞ് എംബാപ്പെ…ഇനി റയലിലേക്ക്

ഐ.ഐ.ടി. പ്രവേശനം തേടുന്നവര്‍, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന, ജെ.ഇ.ഇ. മെയിന്‍ 2024 പേപ്പര്‍ ഒന്നി(ബി.ഇ./ബി.ടെക്.)ന് അപേക്ഷിച്ച് അഭിമുഖീകരിച്ചിരിക്കണം. ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ ഒന്നില്‍ വിവിധ കാറ്റഗറികളില്‍നിന്നും മുന്നിലെത്തുന്ന, 2,50,000 പേര്‍ക്കേ, ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹത ലഭിക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News