ജെഇഇ മെയിന്‍ 2024 ; പരീക്ഷാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

2024 ലെ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ ആദ്യ സെഷന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു. jeemain.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ബിഇ/ ബി ടെക് പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്.

ALSO READ ;‘സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം, 75 കമ്പനികളിൽ കെഎസ്ഐഡിസിക്ക് ഓഹരിയുണ്ട്’: മന്ത്രി പി രാജീവ്

സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് അപേക്ഷാ നമ്പറും ജനന തീയതിയും നല്‍കിയാല്‍ മതി. രാജ്യത്തും വിദേശത്തുമായി നടത്തുന്ന പരീക്ഷയുടെ കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സൗകര്യത്തിനായി മുന്‍കൂട്ടി അറിയിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് പിന്നീട് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ജനുവരി 27,29, 30,31 ഫെബ്രുവരി 01 തീയതികളില്‍ ബിടെക്, ബിഇ പേപ്പര്‍ ഒന്ന് പരീക്ഷ നടക്കും. രാവിലെ 9 മുതല്‍ 12 വരെയും വൈകീട്ട് മൂന്നു മുതല്‍ ആറു വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക.

ALSO READ; മദ്യപിക്കാൻ ഗ്ലാസും വെള്ളവും നൽകിയില്ല; വീട്ടമ്മക്ക് നേരെ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ

ജനുവരി 24 നാണ് ബി ആര്‍ക്, ബി പ്ലാനിങ് ( പേപ്പര്‍ 2 എ, 2 ബി) പരീക്ഷകള്‍. സംശയനിവാരണത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍പ്പ് ഡെസ്‌കില്‍ ബന്ധപ്പെടാവുന്നതാണ്. നമ്പര്‍- 011-40759000/0116922770

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News