ജെഇഇ മെയിൻ: പരീക്ഷ ജനുവരി 22 മുതൽ 30 വരെ; വിവരങ്ങൾ അറിയാം

രാജ്യത്തെ വിവിധ എന്‍ജിനീയറിങ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (മെയ്ന്‍) ജനുവരി 22 മുതല്‍ 30 വരെ നടക്കും. എന്‍ടിഎ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, ആദ്യ സെഷനിലെ പേപ്പര്‍ 1 (ബി/ബിടെക്) ജനുവരി 22, 23, 24, 28, 29 തീയതികളില്‍ രണ്ട് ഷിഫ്റ്റുകളിലായി നടക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ച കഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമായിരിക്കും.

പേപ്പര്‍ 2എ (ബി ആർക്ക്), പേപ്പര്‍ 2ബി (ബി പ്ലാനിങ്), പേപ്പര്‍ 2എ, 2ബി) ഒരുമിച്ച് എന്നിവയ്ക്കുള്ള പരീക്ഷ ജനുവരി 30 നായിരിക്കും നടക്കുക. പേപ്പര്‍ 2എ, പേപ്പര്‍ 2ബി എന്നിവയ്ക്കുള്ള പരീക്ഷ ഉച്ച കഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6:30 വരെയും നടക്കും. സിറ്റി ഇൻഫർമേഷന്‍ സ്ലിപ്പ് ഉടന്‍ എന്‍ടിഎ ഉടൻ പ്രസിദ്ധീകരിക്കും.

also read; റെക്കോർഡുകൾ തകരുമോ? 40,000 കോടി ലക്ഷ്യമിട്ട് റിലയൻസ് ജിയോ ഐപിഒ

സ്ലിപ്പ് പുറത്തിറക്കി കഴിഞ്ഞാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും പരീക്ഷ നടക്കുന്ന സിറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. പരീക്ഷക്ക് മൂന്ന് ദിവസം മുമ്പ് മാത്രമേ അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്ത് വിടുകയുള്ളു. രീക്ഷയുടെ ആദ്യ സെഷന്റെ ഫലം ഫെബ്രുവരി 12ന് പ്രഖ്യാപിക്കും.

പേപ്പർ ഒന്ന് – രാജ്യത്തെ ഏറ്റവും ഉന്നത ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ എന്‍ഐടികള്‍, ഐഐഐടികള്‍, മറ്റ് കേന്ദ്ര സാങ്കേതിക സ്ഥാപനങ്ങള്‍ (സിഎഫ്ടിഐകള്‍) എന്നിവയിലെ ബിരുദ എന്‍ജിനീയറിങ് പ്രോഗ്രാമുകളിലേക്ക് (ബിഇ/ബിടെക്) പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തുന്ന പരീക്ഷയാണിത്.

പേപ്പർ രണ്ട് – രാജ്യത്തുടനീളമുള്ള വിവിധ സര്‍വകലാശാലകളില്‍ ബി.ആര്‍ക്ക്, ബി.പ്ലാനിംഗ് കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായാണ് പേപ്പര്‍ 2 പരീക്ഷ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News