JEE മെയിന്‍ പരീക്ഷാ കേന്ദ്രങ്ങളുടെ സ്ലിപ്പ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. JEE മെയിന്‍ സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്യുന്നതിന് അപേക്ഷാ നമ്പര്‍, പാസ്സ്‌വേഡ് തുടങ്ങിയവ ആവശ്യമാണ്.
യാത്രാ താമസ ക്രമീകരണങ്ങള്‍ നടത്തുന്നതിന് അത്യാവശ്യമാണ് സിറ്റി ഇന്റിമേഷന്‍ സ്ലിപ്. പരീക്ഷാ ഏജൻസിയായ എൻടിഎ ജനുവരി 22, 23, 24, 28, 29, 30 തീയതികളില്‍ JEE മെയിന്‍ 2025 പരീക്ഷയുടെ ഒന്നാം സെഷന്‍ നടത്തും. ഹാള്‍ ടിക്കറ്റ് പരീക്ഷാ തീയതിയുടെ മൂന്ന് ദിവസം മുമ്പാണ് പുറത്തിറക്കുക. അതേസമയം, അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിക്കുന്ന തീയതി എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഒരുപോലെയാകില്ല. അഡ്മിറ്റ് കാര്‍ഡിനൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ക്കാര്‍ അംഗീകൃത ഫോട്ടോ ഐഡി കാര്‍ഡും ആയാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തേണ്ടത്.
Read Also: ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ തിയേറ്റര്‍ അപ്രിസിയേഷന്‍ കോഴ്‌സ്
സിറ്റി ഇൻ്റിമേഷന്‍ സ്ലിപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
jeemain.nta.nic.in ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫോമിന്റെ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
‘JEE മെയിന്‍ അഡ്വാന്‍സ് സിറ്റി ഇന്റിമേഷന്‍’ ടാബില്‍ ക്ലിക്ക് ചെയ്യുക
ശേഷം സ്ലിപ്പ് സ്‌ക്രീനില്‍ ദൃശ്യമാകും
തുടർന്ന് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here