JEE മെയിൻസ് ഹാള്‍ ടിക്കറ്റ് പ്രസിദ്ധീകരിച്ചു; ഏത് സെഷന്‍, എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്ന് അറിയാം

jee-mains-admit-card-2025

JEE മെയിന്‍സ് 2025 പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കി. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) ആണ് ഔദ്യോഗിക വെബ്സൈറ്റിൽ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചത്. ഒന്നാം സെഷനുള്ള അഡ്മിറ്റ് കാർഡ് ആണ് പ്രസിദ്ധീകരിച്ചത്. സെഷന്‍ 1-നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് jeemain.nta.nic.in എന്ന വെബ്സൈറ്റ് വഴി ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ജനുവരി 22, 23, 24 തീയതികളിലെ പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് ആണിത്.

എല്ലാ സെഷൻ പരീക്ഷകള്‍ക്കുമുള്ള എക്സാം സിറ്റി സ്ലിപ്പ് നേരത്തേ പുറത്തിറക്കിയിരുന്നു. ഇതും വെബ്സൈറ്റില്‍ ലഭ്യമാണ്. സെഷന്‍-1 പേപ്പര്‍-I പരീക്ഷ ജനുവരി 22, 23, 24, 28, 29 തീയതികളിലും പേപ്പര്‍ 2- ജനുവരി 30നും നടക്കും. രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 15 നഗരങ്ങളിലുമുള്ള കേന്ദ്രങ്ങളില്‍ ആണ് പരീക്ഷ.

Read Also: ഹൈസ്കൂൾ വിദ്യാർഥികൾക്ക് അഭിരുചി തിരിച്ചറിയാം; പുതിയ പോർട്ടലുമായി അസാപ്

പേപ്പര്‍ I രണ്ട് ഷിഫ്റ്റുകളിലായി നടക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ച കഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമാണ്. പേപ്പര്‍ 2 പരീക്ഷ ഉച്ചകഴിഞ്ഞ് 3 മുതല്‍ 6.30 വരെയുള്ള ഒറ്റ ഷിഫ്റ്റില്‍ ആണ്. പരീക്ഷ 13 ഭാഷകളിലായാണ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News