തമിഴ്നാട് വെല്ലൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ജീപ്പ് ഇടിച്ചുകയറി അപകടം. അപകടത്തിൽ മൂന്നു മരണം.ഒരാൾക്ക് പരിക്കേറ്റു. ചെന്നൈ ബംഗളൂരു ഹൈവേയിലുള്ള കോണവട്ടത്തുവച്ചാണ് അപകടം ഉണ്ടായത്. ചെന്നൈയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിൽ ഉണ്ടായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെ 3.45ഓടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ജീപ്പ് റോഡിന്റെ വശത്തെ ബാരിക്കേഡിൽ ഇടിച്ച ശേഷം സർവീസ് ലെയ്നിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകട സമയത്ത് ലോറിയിൽ ആരും ഉണ്ടായിരുന്നില്ല.
അപകട വിവരം അറിഞ്ഞുടൻ പൊലീസെത്തി പരിക്ക് പറ്റിയവരെ വെല്ലൂർ മെഡിക്കൽ കോളേജിലെത്തിച്ചു. മൂന്നുപേരും ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here