ഡ്രൈവിംഗിനിടെ ഇനി ഉറങ്ങി പോകില്ല; ജീപ്പ് കോമ്പസിന്റെ പുതിയ വേര്‍ഷന്‍ ഇതാ

യൂറോപിന്റെ റോഡുകളില്‍ ആധിപത്യമുറപ്പിക്കാന്‍ ഒരുങ്ങി കഴിഞ്ഞു 2024 ജീപ്പ് കോമ്പസ്. നിര്‍ണായകമായ ഫീച്ചര്‍ അപ്‌ഡേഷനുകളുമായാണ് യൂറോപ്യന്‍ വിപണിയില്‍ പുതിയ ജീപ്പ് എത്തിയിരിക്കുന്നത്. ലെവല്‍ ടു അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഉള്‍പ്പെടെ എണ്‍പതിലധികം സുരക്ഷാ ഫീച്ചറുകളാണ് ജീപ്പ് അവതരിപ്പിക്കുന്നത്. ഡ്രൈവര്‍ ഉറങ്ങിയോ എന്ന് തിരിച്ചറിയാനുള്ള സംവിധാനം, അമിതവേഗതയില്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്, ആക്ടീവ് ബ്രേക്കിംഗ്, പെഡസ്ട്രിയന്‍/ സൈക്ക്‌ളിസ്റ്റ് ഓട്ടോമാറ്റിക്ക് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ നിരവധി അപ്പ്‌ഡേഷനുകളാണ് വിപണി കീഴടക്കാന്‍ ജീപ്പ് അവലംബിച്ചിരിക്കുന്നത്. ഹൈവേകളില്‍ മാത്രമല്ല എവിടെയായലും ഈ സിസ്റ്റം ആക്ടീവ് ആയിരിക്കും.

ALSO READ:  സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം; പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

10.25 ഇഞ്ച് ഫ്രെയിംലെസ്സ് ഫുള്‍ കളര്‍ ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റാന്‍ഡേര്‍ഡ് 10.1 ഇഞ്ച് ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, സ്റ്റാന്‍ഡേര്‍ഡ് വയര്‍ലെസ് ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള യൂ കണക്ടറ്റ് 5, വയര്‍ലെസ് ചാര്‍ജിംഗ് പാഡ് എന്നിവയും കോമ്പസിലെ മറ്റ് ശ്രദ്ധേയമായ സവിശേഷതകളാണ്. ആള്‍ട്ടിട്യൂഡ്, സമ്മിറ്റ്, ഓവര്‍ലാന്റ്, ട്രയല്‍ഹാക്ക് എന്നിങ്ങനെ നാലു പരിഷ്‌കരിച്ച മോഡലുകളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ആള്‍ട്ടിറ്റിയൂഡ് വേരിയന്റിന് 18 ഇഞ്ച് അലോയ് വീലുകളും എല്‍ഇഡി ഹെഡ്ലൈറ്റുകളും ലഭ്യമാണ്. അതേസമയം സമ്മിറ്റ് വേരിയന്റിന് 19 ഇഞ്ച് അലോയ്കളും വെന്റിലേറ്റഡ് സീറ്റുകളും ലഭിക്കും. ഓവര്‍ലാന്‍ഡ്, ട്രയില്‍ഹോക്ക് വകഭേദങ്ങള്‍ സാഹസികതയിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ALSO READ: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ 10 വയസുകാരിക്ക് നേരെ ലൈഗിംകാതിക്രമം

ഓവര്‍ലാന്‍ഡ് ട്രിമ്മിന് ഓള്‍ ടെറൈന്‍ ടയറുകള്‍ക്ക് പുറമേ ഉയര്‍ന്ന സസ്‌പെന്‍ഷനും ലഭിക്കുന്നു. മറുവശത്ത്, ട്രെയില്‍ഹോക്ക് വേരിയന്റില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ ഹൗസിംഗ് ബാഷ് പ്ലേറ്റുകളും ജീപ്പിന്റെ സെലക്-ടെറൈന്‍ 4*4 സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു. യൂറോപ്പില്‍, കോമ്പസിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു- 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 1.5-ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.3-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ എന്നിവയാണത്. രണ്ടാമത്തേത് 11.4കെഡബ്ല്യുഎച്ച് ബാറ്ററി ഫീച്ചര്‍ ചെയ്യുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പമാണ് വരുന്നത്, ഏകദേശം 48 കിലോമീറ്റര്‍ ഇലക്ട്രിക്-മാത്രം റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ജീപ്പ് നിലവില്‍ കോമ്പസിന്റെ പുതിയ തലമുറ മോഡല്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here