കാസർഗോഡ് കാഞ്ഞങ്ങാട് ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീ പിടിച്ചു. കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിനു സമിപത്താണ് അപകടമുണ്ടായത്. മുൻ വശത്ത് നിന്ന് പുക ഉയർന്നതോടെ ജീപ്പ് നിർത്തി അകത്തുണ്ടായിരുന്ന രണ്ട് പേർ ചാടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. അജാനൂർ ക്രസന്റ് സ്കൂളിലെ ജീപ്പാണ് കത്തി നശിച്ചത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. ജീപ്പ് പൂർണ്ണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here