എം സി റോഡില്‍ ജീപ്പ് അപകടത്തില്‍ പെട്ടു; രണ്ട് പേര്‍ മരിച്ചു

എം സി റോഡില്‍ കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപത്ത് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ചലില്‍ നിന്നും കോട്ടയത്തേക്ക് പോയ ജീപ്പ് മാന്തുക പെട്രോള്‍ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.

Also Read: പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട്; കെ സുധാകരൻ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല

തൃശൂരില്‍ നിന്നും കളിക്കാവിളക്ക് പോയ കെ എസ് ആര്‍ ടി സി സിഫ്റ്റ് ബസിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായത് – ജീപ്പില്‍ സഞ്ചരിച്ചിരുന്ന ലതിക, ഡ്രൈവര്‍ അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. ജീപ്പില്‍ 7 പേര്‍ ഉണ്ടായിരുന്നു.

Also Read: ട്രാക്ക് മൈ ട്രിപ്പ് ;യാത്രാവേളയില്‍ സഹായവുമായി കേരള പൊലീസ്

രാത്രി 9.30 ഓടെയാണ് അപകടം.മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കോട്ടയത്തേക്ക് പോയ വഴിക്കാണ് അപകടം. പരിക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here