ഓഫ് റോഡ് യാത്രകള്‍ക്കും ഉപയോഗിക്കാം… പുത്തന്‍ ഫീച്ചറുകളുമായി ജീപ്പിന്റെ ഏറ്റവും വലിയ ഇലക്ട്രിക്ക് എസ്‌യുവി കണ്‍സെപ്പ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. യുഎസ് വാഹന നിര്‍മാതാക്കളായ ജീപ്പ് വാഗണീര്‍ എസ് ട്രെയില്‍ഹോക്ക് എന്ന പേരിലാണ് പുത്തന്‍ കണ്‍സെപ്പ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര വിപണികളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഈ പുത്തന്‍ എസ്‌യുവി ചില്ലറക്കാരനല്ല.
ALSO READ: വോട്ടെണ്ണലിൽ സുതാര്യത വേണം; തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് ആശങ്ക അറിയിച്ച് ഇന്ത്യ സഖ്യം നേതാക്കൾ
സ്റ്റാന്റേഡ് വാഗണീര്‍ എസ് മോഡലുമായി മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിട്ടായിരിക്കും വാഗണീര്‍ എസ് ട്രെയില്‍ഹോക്ക് പുറത്തിറക്കുക. 600 ബിഎച്ച്പി പവര്‍ ഇരട്ട മോട്ടോര്‍ ഡ്രൈവ്‌ട്രെയിന്‍, 100.5 കിലോവാട്ട് ബാറ്റിപാക്ക് എന്നിവയ്ക്ക് പുറമേ നിര്‍മാതാക്കള്‍ വെളിപ്പെടുത്താത്ത മറ്റു ചില സവിശേഷതകളും ചേര്‍ന്നാകും എസ്‌യുവി വിപണയിലെത്തുക. ഓഫ്‌റോഡ് ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഫീച്ചറുകളാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത. ലുക്കിലും മാറ്റങ്ങള്‍ മസ്റ്റാണെന്നാണ് റിപ്പോര്‍ട്ട്.
ALSO READ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: എറണാകുളത്ത് ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ യെല്ലോ അലർട്ട്
കണ്ടുവരുന്ന ജീപ്പ് മോഡലില്‍ നിന്നും വ്യത്യസ്തമായി എയര്‍ഡാമിന്റെ രണ്ട് വശങ്ങളില്‍ രണ്ട് ടോ ഹുക്കുകള്‍, വീതി കുറഞ്ഞ ഹെഡ്ലാമ്പ്, ബമ്പറിന്റെ താഴെയായി ആന്റി-സ്‌ക്രാച്ച് ക്ലാഡിങ്ങുകള്‍, ഹൈ സ്പീഡ് ഡ്രൈവിങ്ങിലും ഹൈ-പ്രഷര്‍ മേഖലകളിലും മികച്ച പെര്‍ഫോമെന്‍സ് ഉറപ്പാക്കാന്‍ സഹായിക്കുന്ന ഫങ്ഷണല്‍ എയര്‍ വെന്റുകള്‍ എന്നിവയാണ് പ്രധാന ഡിസൈന്‍ സവിശേഷതകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here