ഹൈടെക് ഫീച്ചറുകള്‍; റാങ്ക്ളര്‍ എസ്.യു.വിയുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ജീപ്പിന്റെ എസ്.യു.വി. മോഡലുകളില്‍ കരുത്തനായ റാങ്ക്ളര്‍ എസ്.യു.വിയുടെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മുന്‍ മോഡലില്‍നിന്ന് ഏതാനും പുതുമകള്‍ വരുത്തിയാണ് പുതിയ റാങ്ക്ളര്‍ മോഡലുകള്‍ എത്തിയിരിക്കുന്നത്. പഴയത് പോലെ ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് പതിപ്പുകളില്‍ തുടര്‍ന്നും ഈ വാഹനം നിരത്തുകളില്‍ എത്തും. ഇന്റീരിയറിലും ഏതാനും പുതുമകള്‍ വരുത്തിയാണ് റാങ്ക്ളറിന്റെ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്.

അണ്‍ലിമിറ്റഡ്, റൂബികോണ്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിച്ചിട്ടുള്ള ഈ എസ്.യു.വിക്ക് യഥാക്രമം 67.65 ലക്ഷം രൂപയും 71.65 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. റാങ്ക്ളറിന്റെ മുന്‍ മോഡലുകളെക്കാള്‍ ഏകദേശം അഞ്ച് ലക്ഷം രൂപയോളം വില ഉയര്‍ത്തിയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. പുതിയ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന ഏഴ് സ്ലാറ്റ് ഗ്രില്ല്, ഗോറില്ല ഗ്ലാസ് വിന്‍ഡ് ഷീല്‍ഡ്, അണ്‍ലിമിറ്റഡില്‍ 18 ഇഞ്ചും റൂബിക്കോണില്‍ 17 ഇഞ്ചും വലിപ്പമുള്ള അലോയി വീലുകള്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന് പുതുമ നല്‍കുന്നത്.

Also Read: എഎപിയുമായി സഖ്യം ഉണ്ടാക്കിയതിൽ അതൃപ്തി; ദില്ലി പിസിസി അധ്യക്ഷൻ രാജി വച്ചു

ജീപ്പിന്റെ പുതിയ യുകണക്ട് 5 ഒ.എസ്. സപ്പോര്‍ട്ട് ചെയ്യുന്ന 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 12 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ആറ് എയര്‍ബാഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആല്‍ഫൈന്റെ മ്യൂസിക് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ ഇന്റീരിയറിലെ ഹൈലൈറ്റ്.

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 270 ബി.എച്ച്.പി. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News