‘റാം എപ്പോൾ തുടങ്ങാനും ഞങ്ങൾ തയ്യാറാണ്, പക്ഷെ?…’ ; ജീത്തു ജോസഫ് തുറന്ന് പറയുന്നു

വളരെ കാലമായി മോഹൻലാൽ ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് റാം. സിനിമ അനൗൺസ് ചെയ്തത് മുതൽ വൻ ഹൈപ് ആണ് ചിത്രത്തിന് ലഭിച്ചത്. അതിനു കാരണം സംവിധായകൻ ജീത്തു ജോസഫ് തന്നെയായിരുന്നു. ദൃശ്യം, ദൃശ്യം -2 , 12th മാൻ, തുടങ്ങിയ ഹിറ്റ് സിനിമകൾക്കു ശേഷം ഒരു മോഹൻലാൽ – ജീത്തു ജോസഫ് സിനിമ വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ ആരാധകർ വലിയ ആവേശത്തിലായിരുന്നു. മാത്രമല്ല ദൃശ്യത്തിന് ശേഷം ഈ കോമ്പൊയിൽ തീയേറ്ററിൽ റിലീസിനെത്തുന്ന സിനിമയെന്ന നിലയിലും റാമിന് ഹൈപ് വന്നു. ശേഷം 2019 ഡിസംബർ 16-ന് ചിത്രത്തിന്റെ പൂജാ ചടങ്ങും, ടൈറ്റിൽ റിലീസും നടന്നു. തുടർന്ന് 2020 ജനുവരി 5-ന് സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് സിനിമ നിന്ന് പോകുകയായിരുന്നു.

ഇപ്പോഴിതാ സിനിമയ്ക്ക് സംഭവിച്ചത് എന്താണെന്നു സംവിധായകൻ ജീത്തു ജോസഫ് തന്നെ വെളിപ്പെത്തിയിരിക്കുകയാണ്. നിർമാതാവിന്റെ ഭാഗത്തു നിന്നും ‘യെസ്’ ലഭിക്കാത്തതു കൊണ്ടാണ് റാം നിർത്തിവെച്ചിരിക്കുന്നതെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ഒപ്പം അദ്ദേഹം തുടങ്ങാമെന്ന് പറഞ്ഞാൽ ഞങ്ങൾ ബാക്കി കാര്യങ്ങൾ നോക്കുമെന്നും, ലാലേട്ടൻ അടക്കം എല്ലാവരും എപ്പോൾ വേണമെങ്കിലും തുടങ്ങാനായി തയാറായിരിക്കുകയാണെന്നും ജീത്തു ജോസഫ് പറഞ്ഞു. ‘പക്ഷേ നിർമാതാവ് ‘യെസ്’ പറയണം. ആറ് മാസത്തോളം ഞങ്ങൾ കാത്തിരുന്നു, എന്നാൽ ഒന്നും സംഭവിച്ചില്ല. ഇനി വേറെ പ്രോജക്ടുകൾ ചെയ്യാനുള്ള പദ്ധതിയിലാണ്’ – ജീത്തു ജോസഫ് പറയുന്നു.

ALSO READ : ത്രസിപ്പിക്കുന്ന കടല്‍ ആക്ഷന്‍ രംഗങ്ങളുമായി കൊണ്ടല്‍; ചിത്രത്തിന്റെ ടീസര്‍ പുറത്ത്

“കോവിഡിന് മുൻപ് ‘റാമിന്റെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. ഡൽഹിയിലെ ഷെഡ്യൂൾ പൂ‍‍ർത്തിയാക്കുകയും ചെയ്തു. ശേഷം യുകെയിലേയ്ക്ക് പോകാൻ തയാറെടുക്കുമ്പോഴാണ് കോവിഡ് വരുന്നതും ചിത്രം നിർത്തിവെക്കുന്നതും. അതിനു ശേഷം ദൃശ്യം 2, ട്വൽത്ത് മാൻ, കൂമൻ തുടങ്ങിയ സിനിമകൾ ചെയ്തു. ഇതിനിടയിൽ യുകെയിൽ പോയി റാമിൻ്റെ കുറച്ച് ഭാ​ഗം ഷൂട്ട് ചെയ്തു. എന്നാൽ അവിടെവെച്ച് നായികയ്ക്ക് ചെറിയ പരിക്ക് പറ്റിയതിനാൽ വീണ്ടും ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. പിന്നീട് അവിടെ നിന്ന് മൊറോക്കോയിൽ പോയി കുറച്ച് ഭാ​ഗങ്ങൾ കൂടി ഷൂട്ട് ചെയ്തു. യുകെയിലും, ടുണീഷ്യയിലും, ഇന്ത്യയിലുമായാണ് ചിത്രത്തിന്റെ ബാക്കി ഭാ​ഗങ്ങൾ ഇനി ചിത്രീകരിക്കാനുള്ളത്. റാം നിന്നുപോയതിൽ ഫിലിം മേക്കർ എന്ന നിലയിൽ വലിയ സങ്കടമുണ്ട്. പക്ഷേ എന്ത് ചെയ്യാൻ കഴിയും. നമ്മുടെ നിയന്ത്രണങ്ങളിൽ അല്ലാത്ത കാര്യങ്ങളുമുണ്ടല്ലോ. അഭിനേതാക്കളാണെങ്കിലും ടെക്നീഷ്യന്മാരാണെങ്കിലും സിനിമയ്ക്ക് വേണ്ടി ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. നിർമാതാക്കളുടേയും പണം ഇതിൽ മുടങ്ങിക്കിടക്കുകയാണ്. ഇതിൽ ആരെയും പരസ്പരം പഴിചാരാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്” – ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

ALSO READ : ബാബുരാജ് A.M.M.A ജനറൽ സെക്രട്ടറിയാകും

2020 ഒക്ടോബറിലായിരുന്നു ചിത്രം റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ കോവിഡ് കാരണം മുടങ്ങുകയായിരുന്നു. നേര് ആയിരുന്നു മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അവസാനമായി തീയേറ്ററിൽ എത്തിയ ചിത്രം. സിനിമ വലിയ വിജയം നേടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News