ദൃശ്യം 3 ഇറങ്ങുമോ? പ്രതീക്ഷയ്ക്ക് വകയുണ്ടോ? ഒടുവിൽ സത്യാവസ്ഥ വെളിപ്പെടുത്തി ജീത്തു ജോസഫ്

ജീത്തു ജോസഫ്- മോഹൻലാൽ ചിത്രമായ ദൃശ്യം വലിയ ഓളമാണ് മലയ സിനിമയിൽ സൃഷ്ടിച്ചത്. ഏറ്റവും മികച്ച ക്രൈം ത്രില്ലർ ഏത് എന്ന ചോദ്യത്തിന് ദൃശ്യം എന്നാണ് ഇപ്പോഴും ഉത്തരമുള്ളത്. എന്നാൽ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് ധാരാളം കഥകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. നേര് സിനിമയുടെ പ്രമോഷനിടെയായിരുന്നു ജീത്തു ജോസഫിന്റെ വെളിപ്പെടുത്തൽ.

ജീത്തു ജോസഫ് പറഞ്ഞത്

ALSO READ: അപ്പു എന്നോട് കുറച്ചു പൈസ ചോദിച്ചു, ലാലിനോട് ചോദിക്കാൻ മേലെ എന്ന് ഞാനും, പക്ഷെ അതിനവർ പറഞ്ഞ മറുപടി എന്നെ അമ്പരപ്പിച്ചു; ജീത്തു ജോസഫ്

ദൃശ്യം 3 യെ കുറിച്ച് എനിക്കൊരു പേടിയുമില്ല കാരണം എന്റെ കയ്യിൽ ഇപ്പോഴും അതിന്റെ കഥയില്ല. ദൃശ്യം 2 എഴുതാൻ തീരുമാനിച്ച കാര്യം ഞാൻ ഫാമിലിയോട് പറഞ്ഞപ്പോൾ വേണ്ടാത്ത പരിപാടിക്ക് പോണോ ഇപ്പോൾ നല്ലൊരു പേരില്ലേ എന്നായിരുന്നു. ഞാൻ എഴുതി നോക്കിട്ട് നിങ്ങൾ വായിച്ചിട്ട് പറഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞു.

ദൃശ്യം 3 വരാത്തത് കൊണ്ടും കഥയൊന്നും റെഡിയാവാത്തത് കൊണ്ടും ടെൻഷന്റെ ആവശ്യമില്ല. കഥയായി കഴിയുമ്പോൾ അല്ലേ നമുക്ക് ടെൻഷൻ.ദൃശ്യം 3 യുടെ കഥ ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. അതിന്റെ ക്ലൈമാക്സ്‌ ഉണ്ടെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ദൃശ്യം 2 കഴിഞ്ഞ സമയത്ത് ഞാനും ലാൽ സാറും കുടുംബമായി ഒന്ന് കൂടിയപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചിരുന്നു ദൃശ്യത്തിന് ഇനിയൊരു ഭാഗത്തിനുള്ള സാധ്യതയുണ്ടോയെന്ന്. ഞാൻ, എനിക്കറിയില്ല ലാലേട്ടാ പക്ഷെ മൂന്നാം ഭാഗം ഉണ്ടാവുകയാണെങ്കിൽ ഇത്തരത്തിൽ അവസാനിപ്പിക്കണമെന്നൊരു ഐഡിയ ഉണ്ടെന്ന് പറഞ്ഞു.

ALSO READ: മരിക്കാൻ അനുവദിക്കണം, വനിതാ ജഡ്ജിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഡി.വൈ.ചന്ദ്രചൂഡ് റിപ്പോര്‍ട്ട് തേടി

അത് കേട്ടപ്പോൾ ലാലേട്ടൻ കൊള്ളാമെന്നാണ് പറഞ്ഞത്. പക്ഷെ അത് മാത്രമേ ഉള്ളൂ എന്റെ കയ്യിൽ. വേറേ ഒന്നുമില്ല. ഞാൻ ശ്രമിക്കുന്നുണ്ട്. നടന്നാൽ നടന്നു. അല്ലാതെ മൂന്നാം ഭാഗം ഉണ്ടാക്കാനായി ഞാൻ അത് ചെയ്യില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News