ജീത്തു ജോസഫിന്‍റെ മകള്‍ സംവിധാനത്തിലേക്ക്; ആദ്യ ചിത്രം ജനുവരി 5 ന് റിലീസ്

പ്രമുഖ സംവിധായകന്‍ ജീത്തു ജോസഫിന്‍റെ മകള്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ജനുവരി 5 റിലീസ് ചെയ്യും. ജീത്തു ജോസഫിന്‍റെ മൂത്തമകൾ കാത്തിന ജീത്തുവിന്റെ ഫോര്‍ ആലീസ് എന്ന ചിത്രം കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെ വൈകിട്ട് 6.30 നു ആണ് റിലീസ്. എസ്തര്‍ അനിലും അഞ്ജലി നായരും അര്‍ഷദ് ബിന്‍ അല്‍ത്താഫുമാണ് പ്രധാന കഥാപാത്രങ്ങൾ. ബെഡ്ടൈം സ്റ്റോറീസിന്‍റെ ബാനറില്‍ ജീത്തു ജോസഫ് ആണ് നിര്‍മ്മാണം.

ALSO READ: വേസ്റ്റ് ബാസ്കറ്റ് എങ്ങനെ സ്മാർട്ടാക്കാം? മാനവീയം വീഥിയിലെ സ്മാർട്ട് വേസ്റ്റ് കളക്ഷൻ യൂണിറ്റിനെ പരിചയപ്പെടുത്തി മന്ത്രി എം ബി രാജേഷ്

അതേസമയം ജീത്തു ജോസഫിന്‍റെ സംവിധാനത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം നേര് തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടുകയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയമാണ്. ദൃശ്യം കൂട്ടുകെട്ട് ആയ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്.

ALSO READ: മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; തിരുവല്ല സ്വദേശി അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News