മമ്മൂട്ടിക്കൊപ്പം ഒരു സിനിമ വരുന്നുണ്ട്, സർപ്രൈസ് പൊട്ടിക്കാതെ മറുപടി നൽകി ജീത്തു ജോസഫ്; ഏറ്റെടുത്ത് ആരാധകർ

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. സുരേഷ് ഗോപി ചിത്രം ഡിക്റ്ററ്റീവിലൂടെ സിനിമാ രംഗത്തേക്കെത്തിയ ജീത്തു മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. മമ്മൂട്ടിക്കൊപ്പം എന്നാണ് ജീത്തു ജോസഫ് ഒരു സിനിമ ചെയ്യുക എന്ന ചോദ്യങ്ങൾ ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകിയിരിക്കുകയാണ് താരം.

ALSO READ: നവകേരള സദസ് ഇന്ന് തലസ്ഥാനത്ത്; ആവേശത്തോടെ വരവേറ്റ് ജനങ്ങൾ

മമ്മൂട്ടിക്കൊപ്പം ഒരു സിനിമ എന്നാണെന്ന് എല്ലാവരും തന്നോട് ചോദിക്കാറുണ്ടെന്നും ഒരു ചിത്രം ആലോചനയിൽ ഉണ്ടെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്. കഥ പൂർത്തിയാകാൻ കാത്തിരിക്കുകയാണെന്നും ചിത്രത്തെക്കുറിച്ച് ഇപ്പോൾ താൻ ഒന്നും പറയുന്നില്ലെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞു.

ജീത്തു ജോസഫ് പറഞ്ഞത്

ALSO READ: രണ്ട് കാൻ വെള്ളത്തിന് 41,000 രൂപ; സ്വർണകാനാണോ എന്ന് സോഷ്യൽ മീഡിയ..!

എന്നോട് എല്ലാവരും അത് തന്നെയാണ് എപ്പോഴും ചോദിക്കുന്നത്. ഒരു ചിത്രം എന്റെ ആലോചനയിലുണ്ട്. പക്ഷെ അത് കൺഫോം ആക്കണം. കാരണം ആ കഥയൊരു ഫോം ആയാൽ മാത്രമേ എനിക്ക് ചെന്ന് അത് പറയാൻ കഴിയുകയുള്ളൂ. ഞാൻ അതിന് വേണ്ടി കാത്തിരിക്കുകയാണ്. ആ ചിത്രം ഏത്‌ ഴോണറാണെന്ന് ഇപ്പോൾ പറയാൻ പറ്റില്ല. അപ്പോൾ അറിഞ്ഞാൽ മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News