അപ്പോൾ കേട്ടതൊന്നും സത്യമല്ലേ? ദൃശ്യം 3 ഉടനില്ലെന്ന് ജീത്തു ജോസഫ്

DRISHYAM 3

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, ദൃശ്യം 2 എന്നിവ വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം ഉണ്ടാകുമോ? ഉണ്ടെങ്കിൽ ഉടൻ പ്രതീക്ഷിക്കാമോ? എന്നൊക്കെയുള്ള ചർച്ചകൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്. ഇതിനിടെയാണ് ദൃശ്യം 3 ഉടൻ ഉണ്ടാകുമെന്ന തരത്തിൽ ഓൺലൈനിൽ ചില വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. ‘ആ ക്ലാസിക് ക്രിമിനല്‍ തിരിച്ചു വരുന്നു’ എന്ന ഹാഷ്ടാഗോടെയാണ് സോഷ്യൽ മീഡിയയിൽ ദൃശ്യം 3 യുടെ വാർത്തകൾ പ്രചരിച്ചിരുന്നത്.

ALSO READ; ഇന്നും തുടരുന്ന സൗഹൃദം: ചെസ്സ് താരം ക്ലിൻ്റൺ പി നെറ്റോയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഇതോടെ നിരവധി പേർ എന്താകും മൂന്നാം ഭാഗത്ത് ഒളിപ്പിച്ചു വച്ചിരിക്കുന്ന സസ്പെൻസ് എന്ന ആകാംഷയിലേക്ക് നീങ്ങിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ നടന്ന ചർച്ചകളോട് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. പ്രചരിക്കുന്ന വാർത്ത താൻ അറിഞ്ഞിട്ടില്ലെന്നും സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്ന വാര്‍ത്ത തെറ്റാണെന്നും ജീത്തു ജോസഫ് പ്രതികരിച്ചു.

ALSO READ; ഏഹ്… അപ്പൊ അതും കോപ്പിയടിയായിരുന്നോ! മിന്നാരത്തിലെ ആ സീൻ ‘എന്റെ കളിത്തോഴ’നിലേത്?

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം 75 കോടിയായിരുന്നു തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.ആദ്യ ഭാഗം പോലെ മികച്ച പ്രതികരണമായിരുന്നു ദൃശ്യം 2 വിനും ലഭിച്ചത്. രണ്ടാം ഭാഗവും തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. കൊറിയന്‍ ഭാഷയിലേക്ക് റീമേക് ചെയ്യപ്പെടുന്ന ആദ്യ ചിത്രം കൂടിയാണ് ദൃശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News