ജീത്തു ജോസഫിന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന മോഹൻലാൽ ചിത്രം ‘റാം’ മിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. റാം സിനിമയുടെ പ്രഖ്യാപനത്തിനും ഷൂട്ടിംഗിനും ശേഷവും മോഹൻലാൽ- ജീത്തു കോമ്പോയിൽ ഏതാനും സിനിമകൾ റിലീസ് ചെയ്തെങ്കിലും റാമിന്റെ പുതിയ റിലീസ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല.
ALSO READ: അയോധ്യ പ്രതിഷ്ഠ വിഷയം; കോണ്‍ഗ്രസിന് മുസ്ലീംലീഗിന്റെ മുന്നറിയിപ്പ്
ഇപ്പോഴിതാ റാം സിനിമ വൈകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. റാം റിലീസ് വൈകുന്നതിൽ ഭയമുണ്ടെന്നും സാഹചര്യങ്ങൾ അനുകൂലമായി വരണ്ടേയെന്നും ജീത്തു ജോസഫ് പറയുന്നു. ഡ്യൂപ്പിനോട് മോഹൻലാലിന് താത്പര്യം ഇല്ലെന്നും എല്ലാ ആക്ഷനും അദ്ദേഹം തന്നെ ചെയ്തതാണെന്നും ജീത്തു പറയുന്നു.
റാം വൈകുന്നതിൽ ഞങ്ങൾക്ക് ഭയമുണ്ട്. വലിയ രീതിയിൽ അത് ദോഷങ്ങൾ ഉണ്ടാകും. പക്ഷേ സാഹചര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായി വരണ്ടേ. റാം എന്നത് സോ കോൾഡ് ടൈപ്പ് ക്യാരക്ടർ അല്ല. അതിനകത്തും ഇമോഷനുണ്ട്. അതിലെ കഥാപാത്രം സാധാരണ ഒരു മനുഷ്യനാണ്. ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്ന ഫൈറ്റ് സ്വീക്വൻസുകൾ മാത്രമെ അതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളൂ. അല്ലാതെ ഒരേസമയത്ത് പതിനഞ്ച് പേരെ ഇടിച്ച്, അവരിങ്ങനെ തെറിച്ച് പോകുന്ന സ്ലോ മോഷൻ, ഹീറോ ബൈക്കിൽ ജംമ്പ് ചെയ്യുന്നു അങ്ങനെ ഒന്നുമല്ല. അത്യാവശ്യം എന്റർടെയ്നിംഗ് ആയിട്ടുള്ള ത്രില്ലിംഗ് മൊമൻസ് ഉണ്ട് അതിനകത്ത്. പക്ഷേ അതും കാണുമ്പോൾ റിയൽ ആണെന്ന് ആൾക്കാർക്ക് തോന്നുന്ന തരത്തിലാണ് ചെയ്തിരിക്കുന്നത്. ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്ന സമയത്ത് ലാൽ സാർ വന്ന് റിഹേഴ്സൽ നടത്തി. വേണമെങ്കിൽ ഡ്യൂപ്പിനെയൊക്കെ വച്ച് ചെയ്യാം. പക്ഷേ അദ്ദേഹത്തിനും അത് താല്പര്യം ഇല്ല. എല്ലാവരും ഫോറിൻ ഫൈറ്റേഴ്സ് ആണ്. അവർക്കും റിഹേഴ്സൽ വേണം. അതുകൊണ്ട് തലേദിവസമൊക്കെ വന്ന് റിഹേഴ്സൽ ചെയ്തിട്ടാണ് ലാൽ സർ ആക്ഷൻ ചെയ്തിട്ടുള്ളത്”, എന്നാണ് ജീത്തു ജോസഫ് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ALSO READ: വില 7 ലക്ഷത്തിൽ താഴെ; ഓട്ടോമാറ്റിക്കിലെ ബജറ്റ് ഫ്രണ്ട്‌ലി കാറുകൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here