തിരുവനന്തപുരത്ത് തുമ്പ കിൻഫ്ര പാർക്കിലെ തീപ്പിടിത്തം പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നെന്നാണ് പ്രാഥമിക വിവരമെന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡി ജീവൻ ബാബു IAS . കെട്ടിടത്തിൽ പവർ കണക്ഷൻ ഇല്ലായിരുന്നു എന്നും തീപിടുത്തത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട് എന്നും ജീവൻ ബാബു IAS പറഞ്ഞു. അതോടൊപ്പം ബ്ലീച്ചിങ് പൗഡർ പരിശോധനയ്ക്ക് അയയ്ക്കും എന്നും മരുന്നുകളിൽ നിന്ന് മാറ്റിയാണ് കെമിക്കൽസ് സൂക്ഷിച്ചത്, ഫോറൻസിക് പരിശോധന നടത്തും എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അട്ടിമറി സംശയമില്ല, ആവശ്യമായ തുടർനടപടി സ്വീകരിക്കും എന്നും ജീവൻ ബാബു IAS വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here