സിനു സിദ്ധാര്‍ത്ഥിന്റെ ‘ജീവന്‍’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍

ഛായാഗ്രഹകനായ സിനു സിദ്ധാര്‍ത്ഥ് പ്രധാനവേഷത്തിലെത്തുന്ന ജീവന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ പ്രമേയം മദ്യപാനത്തിന്റെ ദൂശ്യവശങ്ങളാണ്. മദ്യപാനം ഒരു വ്യക്തിയെയും കുടുംബത്തെയും ഏതൊക്കെ രീതിയില്‍ ബാധിക്കുന്നുവെന്ന് തുറന്നുകാട്ടുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് സിനു അഭിനയിച്ചിരിക്കുന്നത്. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തില്‍ സുനില്‍ പണിക്കര്‍, റൂബി ബാലന്‍ വിജയന്‍ , പ്രീതി ക്രിസ്റ്റീന പോള്‍, വിവിയ ശാന്ത്, സുഭാഷ് പന്തളം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ALSO READ:  ‘അറിഞ്ഞാ വിജയ് മാമൻ അഭിനയം നിർത്തി’, കേട്ടപാടെ പൊട്ടിക്കരഞ് കൊച്ചു മിടുക്കി, വെട്ടിലായി അച്ഛൻ; വീഡിയോ വൈറൽ

ഗോപികാ ഫിലിംസിന്റെ ബാനറില്‍ സുനില്‍ പണിക്കരും വിഷ്ണു വിജയനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ കുടുംബ ചിത്രത്തിന്റെ സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഷിബു ചക്രവര്‍ത്തിയാണ് ഗാനരചന.

ALSO READ:  സാദിഖലിയു​ടെ പ്രസംഗം സ്വാഗതം ചെയ്ത് സംഘ്പരിവാർ; ന്യൂനപക്ഷങ്ങൾ കരുതിയിരിക്കണം- ഐ.എൻ.എൽ

ഡി.ഒ.പി – സിനു സിദ്ധാര്‍ത്ഥ്, എഡിറ്റിംഗ് – ബാബു രത്‌നം, ആര്‍ട്ട് ഡയറക്ടര്‍ – രജീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജി ഒലവക്കോട്, കൊറിയോഗ്രാഫി – ഡെന്നി പോള്‍, മേക്കപ്പ് – അനില്‍ നേമം, കോസ്റ്റ്യൂംസ് – വീണ അജി, കളറിസ്റ്റ് – രമേഷ് അയ്യര്‍, സ്റ്റണ്ട് കൊറിയോഗ്രാഫി – ജെറോഷ്, സ്റ്റില്‍സ് – ഹരി തിരുമല, ഡിസൈന്‍സ് , ബാണ്‍ ഔള്‍ മീഡിയ, പി.ആര്‍.ഒ – മഞ്ജു ഗോപിനാഥ് എന്നിവരാണ് നിര്‍വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News