ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ജേണലിസ്റ്റായ ലോറന്‍ സാഞ്ചെസും വിവാഹിതരാകുന്നുവെന്ന വാർത്തകളാണ് പാശ്ചാത്യ മാധ്യമങ്ങളിലെങ്ങും. എന്ന് മാത്രമല്ല, വിവാഹത്തിനായി 600 മില്യൺ ഡോളര്‍ അതായത് ഏകദേശം 5096 കോടി രൂപ ചെലവഴിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഡിസംബര്‍ 28ന് അമേരിക്കയിലെ കൊളറാഡോയില്‍ വെച്ച് ബെസോസ് ലോറനെ മിന്നുകെട്ടുമെന്നായിരുന്നു മാധ്യമങ്ങൾ നിശ്ചയിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരണവുമായി ജെഫ് ബെസോസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
എക്സ് പോസ്റ്റിലൂടെയാണ് ജെഫ് ബെസോസിന്റെ പ്രതികരണം. സത്യം പുറത്തുവരുന്നതിന് മുമ്പ് നുണ ലോകം ചുറ്റുകയാണെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ബെസോസ് എക്സില്‍ കുറിച്ചു. അതിഥികള്‍ക്ക് ഓരോ വീടുവാങ്ങിക്കൊടുക്കാതെ ഇത്രയും പണം ചെലവാക്കാനാവില്ലെന്ന നിക്ഷേപകന്‍ ബില്‍ ആക്ക്മാന്റെ എക്സ് പോസ്റ്റ് പങ്കുവെച്ചാണ് ബെസോസ് മറുപടി നൽകിയത്.
Read Also: മസ്‌ക് യുഎസ് പ്രസിഡന്റാകുമോ? ചോദ്യത്തിനുള്ള ട്രംപിന്റെ ഉത്തരമിങ്ങനെ
2018ലാണ് ജെഫ് ബെസോസും ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ജോലി ചെയ്യുകയായിരുന്ന 55 വയസ്സുകാരി സാഞ്ചെസും ഡേറ്റിങ് ആരംഭിച്ചത്. 2019ൽ പ്രണയവിവരം പുറത്തുവിട്ടു. ബെസോസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയില്‍ ബെസോസിന് മൂന്ന് കുട്ടികളുണ്ട്. ഹോളിവുഡ് ഏജന്റായ പാട്രിക് വൈറ്റ്സെല്ലിനെയാണ് സാഞ്ചെസിൻ്റെ മുൻഭർത്താവ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here