കടല്‍ച്ചൊറി കണ്ണില്‍ത്തെറിച്ച് അലര്‍ജി ബാധിച്ചു; മത്സ്യത്തൊഴിലാളി മരിച്ചു

പ്രത്യേകയിനം ജെല്ലിഫിഷ്, കടല്‍ച്ചൊറി കണ്ണില്‍ത്തെറിച്ച് അലര്‍ജി ബാധിച്ച മത്സ്യത്തൊഴിലാളി മരിച്ചു. 56കാരനായ പ്രവീസാണ് മരിച്ചത്. പള്ളം പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസിന്റെ കണ്ണില്‍ ഇക്കഴിഞ്ഞ ജൂണ്‍ 29ന് രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരം ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനിടെയാണ് കടല്‍ച്ചൊറി തെറിച്ചത്.

ALSO READ: കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് നീക്കം; കെ കരുണാകരന്റെ ജന്മദിന അനുസ്മരണ പരിപാടിക്ക് ക്ഷണം കെ സുധാകരന് മാത്രം

വലയില്‍ കുടുങ്ങിയ കടല്‍ച്ചൊറി എടുത്തുമാറ്റുന്നതിനിടയില്‍ കണ്ണില്‍ തെറിച്ചു. ഇത് പിന്നീട് അലര്‍ജിയായി നീരുവന്നപ്പോള്‍ പുല്ലുവിള ആശുപത്രിയില്‍ പ്രവീസ് ചികിത്സ തേടി. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവസ്ഥയ്ക്ക് മാറ്റമില്ലാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴായിരുന്നു മരണം. ജയശാന്തിയാണ് ഭാര്യ. ദിലീപ്, രാജി, രാഖി എന്നിവരാണ് മക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News