അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്‍റെ റാലിയിൽ യുഎസ് ഹാസ്യനടൻ ടോണി ഹിഞ്ച്ക്ലിഫ് നടത്തിയ വംശീയ പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായിഹോളിവുഡ് നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസ് രംഗത്തെത്തി.
കരീബിയൻ ദ്വീപസമൂഹത്തിലുള്ള ജനവിഭാഗമായ പ്യൂർട്ടോറിക്കൻമാരെ ‘മാലിന്യങ്ങളുടെ പൊങ്ങിക്കിടക്കുന്ന ദ്വീപ്’ എന്നായിരുന്നു ഹാസ്യനടൻ വിശേഷിപ്പിച്ചത്. വ്യാഴാഴ്ച രാത്രി ലാസ് വെഗാസിൽ നടന്ന റാലിയിലാണ് ജെന്നിഫർ ലോപസ് ഹാസ്യ നടനെതിരെ കടുത്ത വിമർശനമുന്നയിച്ചത്. ‘അന്ന് പ്യൂർട്ടോറിക്കക്കാർ മാത്രമല്ല, ഈ രാജ്യത്തെ എല്ലാ ലാറ്റിനോകളുടെയും വ്രണപ്പെട്ടു. ആ പ്രസ്താവന മനുഷ്യത്വ രഹിതവും മാന്യതയില്ലാത്തതുമായിരുന്നു. താൻ പ്യൂർട്ടോറിക്കൻ ആണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ജെന്നിഫർ താൻ ഇവിടെയാണ് ജനിച്ചത്, തങ്ങൾ അമേരിക്കക്കാരാണ് എന്നും പ്രസ്താവിച്ചു.
ALSO READ; ഇതുവരെ ആരും അറിയാത്ത നയന്‍താരയുടെ കഥ: ഡോക്യുമെന്‍ററിയുടെ റിലീസ് തിയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്
നവംബർ അഞ്ചിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസിന് വോട്ട് ചെയ്യാൻ ജെന്നിഫർ ലോപസ് ആഹ്വാനം ചെയ്തു.അതിനിടെ, ടോണി ഹിഞ്ച്‌ക്ലിഫിന്റെ പരാമർശം വിവാദമായതിനിടെ, യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ട്രംപിനെ പിന്തുണയ്ക്കുന്നവരെ ‘മാലിന്യങ്ങൾ’ എന്ന് വിളിച്ചത് വൻ വിമർശനത്തിന് കാരണമായി. എന്നാൽ താൻ ടോണി ഹിഞ്ച്ക്ലിഫിനെയാണ് ഉദ്ദേശിച്ചതെന്ന് ബൈഡൻ പിന്നീട് വ്യക്തമാക്കിയെങ്കിലും വിവാദത്തിന്‍റെ അലയെലികൾ അവസാനിച്ചിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here