ഒരു അമ്മ മകളുടെ ജീവിതത്തിലുണ്ടാക്കിയ വലിയ മാറ്റത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. 2017ല്‍ ഒരു കാര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നാണ് ജെന്നിഫര്‍ കോമയിലേക്ക് പോയത്. നാല് വര്‍ഷവും 11 മാസവും അവര്‍ കോമയില്‍ കഴിഞ്ഞു. തിരിച്ചു വരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിടത്ത് നിന്നും ജെന്നിഫര്‍ അതിജീവിച്ചു. 2022 ഓഗസ്റ്റ് 25-ന് അമ്മയുടെ തമാശയ്ക്ക് മറുപടിയായി ജെന്നിഫര്‍ ഫ്ലെവെല്ലന്‍ ചിരിച്ചുകൊണ്ട് ഉണര്‍ന്നു.
അവള്‍ ഉറക്കമുണര്‍ന്നപ്പോള്‍, അവള്‍ ചിരിക്കുകയായിരുന്നതിനാല്‍ അത് ആദ്യം എന്നെ ഭയപ്പെടുത്തി, അവള്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്ന് ആ നിമിഷത്തെ ഓര്‍ത്തെടുത്ത് കൊണ്ട് ജെന്നിഫര്‍ ഫ്ലെവെല്ലന്റെ അമ്മ പെഗ്ഗി മീന്‍സ് പറയുന്നു.
5 വര്‍ഷത്തിന് ശേഷം കോമയില്‍ നിന്നുണര്‍ന്ന ജെന്നിഫര്‍ ഫ്ലെവെല്ലന്‍ ഇപ്പോള്‍ ആളാകെ മാറി. തിരികെ ജീവിതത്തിലേക്ക് വരാന്‍ ശ്രമിക്കുന്ന അവള്‍ തന്റെ നഷ്ടപ്പെട്ടുപോയ സംസാരശേഷിയും ചലനശേഷിയും തിരികെ വീണ്ടെടുക്കുവാനുള്ള ശ്രമത്തിലാണ്. സഞ്ചാരത്തിനായി ഒരു വാന്‍ വാങ്ങുന്നതിനായി ജെന്നിഫര്‍ ഫ്ലെവെല്ലന് വേണ്ടി ഫണ്ടിംഗ് ആരംഭിച്ചതോടെയാണ് അമ്മ-മകള്‍ കഥ വീണ്ടും ചര്‍ച്ചയാവുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here