മസ്കിനെക്കാൾ പണം വാരി, പക്ഷേ ആദ്യ പത്തിൽ ഇല്ല; ഇതാണാ കോടീശ്വരൻ!

JENSEN HUANG

ലോകത്തെ ഏറ്റവും ധനികനായ വ്യക്തി ആരാണ്? അതെ! ഇലോൺ മസ്‌ക് തന്നെ. ടെസ്ല സിഇഒയായ ഇലോൺ മസ്കിന്റെ സമ്പത്തിൽ വർദ്ധനവ് മാത്രമേ എപ്പോഴും  ഉണ്ടായിട്ടുള്ളൂ. ഈ വർഷം മാത്രം 84 .7 ബില്യൺ ഡോളറിന്റെ വർധനവാണ് മസ്കിന്റെ സമ്പത്തിൽ ഉണ്ടായത്. അതേസമയം ഈ വർഷം ട്രംപിനേക്കാൾ സാമ്പത്തിക ശേഷി വർധിപ്പിച്ച മറ്റൊരു കോടീശ്വരൻ ഉണ്ട്. പക്ഷേ ലോകത്തിലെ ഏറ്റവും ധനികരായവരുടെ പട്ടികയിൽ ആദ്യ പത്തിൽ പോലും ഉൾപ്പെട്ടിട്ടില്ല ഇയാൾ എന്നതാണ് ഏറ്റവും ശ്രദ്ധേയം.ആണയാൾ?

ജെൻസെൻ ഹാങ്ങ്..! പ്രമുഖ അമേരിക്കൻ കമ്പനയിയായ എൻവിഡിയയുടെ സിഇഒയാണ് അദ്ദേഹം. മസ്കിന്റെ സമ്പത്ത് ഇത്തവണ 84 .7 ബില്യൺ ഡോളറാണ് കൂടിയതെങ്കിൽ ജെൻസെന്റെ സമ്പത്തിൽ ഇത്തവണ 84 .8 ബില്യൺ ഡോളറിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 129 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി.ലോക ധനികരിൽ പതിനൊന്നാം സ്ഥാനത്താണ് ജെൻസൺ ഇടം പിടിച്ചിരിക്കുന്നത്.’

ALSO READ; ‘പാർട്ടിയുടെ അഭിമാനം’; യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി മുൻ ഡെമോക്രാറ്റ് തുളസി ഗബ്ബാർഡിനെ നിയമിച്ച് ട്രംപ്

എൻവിഡിയ അതിൻ്റെ സ്റ്റോക്ക് മൂല്യത്തിലും ഗണ്യമായ വർദ്ധനവ് നേടിയിരുന്നു. അടുത്തിടെ ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി എൻവിഡിയ്ക്ക് മാറാൻ കഴിഞ്ഞു. എൻവിഡിയയുടെ വിപണി മൂല്യം 3.621 ട്രില്യൺ ഡോളറിലെത്തിയപ്പോൾ ആപ്പിൾ 3.430 ട്രില്യൺ ഡോളറിൻ്റെ വിപണി മൂല്യവുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഈവർഷം സമ്പത്തിൽ ഗണ്യമായ വർദ്ധനവ് നേടിയ മൂന്നാമൻ മെറ്റ സിഇഒ മാർക്ക് സക്കർബർഗാണ്. ഈ വർഷം 80 .5 ബില്യൺ ഡോളറിന്റെ വർധനവാണ് അദ്ദേഹത്തിന്റെ ആസ്തിയിൽ കൂടിയത്.ഇതോടെ ആകെ ആസ്തി 209 ബില്യൺ ഡോളറായിട്ടുണ്ട്.അതേസമയം സമ്പത്തിൽ ഏറ്റവും കൂടുതൽ ഇടിവ് നേരിട്ടത് എൽവിഎംഎച്ച് സിഇഒയായ ബെർണാഡ് അർനോൾട്ടാണ് .35.3 ബില്യൺ ഡോളറിന്റെ ഇടിവാണ് അദ്ദേഹം ഈ വർഷം നേരിട്ടത്.ഇതോടെ അദ്ദേഹത്തിന്റെ അകെ ആസ്തി 172 ബില്യൺ ഡോളറായി ഇടിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News