സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയുടെ പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ മന്ത്രി ഡോ. ബിന്ദു അപലപിച്ചു.
READ MORE:സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാന്‍ ശ്രമം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍
കാലികപ്രസക്തവും സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാല്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് ശ്രീ ജിയോ ബേബിയുടേത്. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന സിനിമയിലൂടെ ഇന്ത്യന്‍ സ്ത്രീകളുടെ ദുരവസ്ഥ കൃത്യമായും വ്യക്തമായും പറയുകയും മാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്ത സംവിധായകനാണ് ജിയോ ബേബി. ഇപ്പോള്‍, ‘കാതല്‍’ എന്ന സിനിമ നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം മനുഷ്യര്‍.- സ്വവര്‍ഗ്ഗലൈംഗിക .ആഭിമുഖ്യമുള്ളവര്‍ – അനുഭവിക്കുന്ന ആന്തരികസംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും സമൂഹശ്രദ്ധയില്‍ കൊണ്ടുവരുന്നു. അവരും മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് അനുഭാവപൂര്‍വ്വം പെരുമാറേണ്ടതിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ചിത്രം.
READ MORE:കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് താത്കാലിക മൊറൊട്ടോറിയം പ്രഖ്യാപിച്ചു
തന്റെ സിനിമയുടെ സൂക്ഷ്മരാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് ഫാറൂഖ് കോളേജ് ഫിലിം ക്ലബ് ജിയോ ബേബിയെ ക്ഷണിച്ചത്. അതിനുള്ള സ്വന്തം യോഗ്യത തന്റെ സിനിമകളിലൂടെ ജിയോ ബേബി തെളിയിച്ചിട്ടുണ്ട്.
പിന്നീട് കോളേജ് യൂണിയന്‍ ഇടപെട്ട് പരിപാടി ക്യാന്‍സല്‍ ചെയ്യിച്ചുവെന്നാണ് മനസ്സിലായത്. ഇതു സംബന്ധിച്ചാണ് ജിയോ ബേബി പരാതി നല്‍കിയത്. പരാതി അന്വേഷിച്ച് ലഭിക്കുന്ന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കും.
ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് ഐക്യം പ്രഖ്യാപിക്കുന്നതായും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here