ജസ്നയെ കണ്ടെന്ന മുൻ ജീവനക്കാരിയുടെ ആരോപണം തള്ളി ലോഡ്ജ് ഉടമ ബിജു. ജസ്നയുടെ രൂപസാദൃശ്യമുള്ള ആരും ലോഡ്ജിൽ വന്നിട്ടില്ല. വ്യക്തി വൈരാഗ്യമാണ് ഇപ്പോഴത്തെ ആരോപണത്തിനുള്ള കാരണമെന്നും ലോഡ്ജ് ഉടമ ബിജു പറഞ്ഞു.
Also read:വയനാട് ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളവരുടെ ലിസ്റ്റ് പുറത്ത് വിട്ട് സർക്കാർ
അതേസമയം, കാഴ്ചയിൽ ജസ്നയെന്ന് തോന്നിക്കുന്ന യുവതി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നതായാണ് മുൻ ജീവനക്കാരി ഒരു മാധ്യമത്തോട് വെളിപ്പെടുത്തുന്നത്. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് വെളുത്ത് മെലിഞ്ഞ യുവാവിനൊപ്പം ജസ്നയെന്ന് തോന്നിക്കുന്ന പെൺകുട്ടി എത്തിയതെന്ന് ജീവനക്കാരി പറയുന്നു. ഇതേ ലോഡ്ജിന് സമീപത്തുനിന്നാണ് ജസ്നയുടെ സിസിടിവി ദൃശ്യം ലഭിച്ചത്.
പത്രത്തിൽ വന്ന പടം കണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞതെന്ന് ലോഡ്ജ് ജീവനക്കാരി പറയുന്നു. രാവിലെ പതിനൊന്നരയോടെയാണ് ജസ്നയെന്ന് തോന്നിക്കുന്ന യുവതി തനിച്ച് ലോഡ്ജിൽ എത്തിയത്. റോസ് നിറത്തിലുള്ള ചുരിദാറായിരുന്നു യുവതി ധരിച്ചിരുന്നത്. ഒരു ടെസ്റ്റ് എഴുതാനായി എത്തിയതാണെന്നും സുഹൃത്ത് വരാനുണ്ടെന്നും പറഞ്ഞാണ് മുറിയെടുത്തത്. ഉച്ചയോടെ അജ്ഞാതനായ യുവാവും എത്തി. ഇരുവരും വൈകുന്നേരം നാലുമണിയോടെ അവിടെനിന്ന് പോകുകയും ചെയ്തു. ലോഡ്ജിലെ 102-ാം നമ്പർ മുറിയാണെടുത്തതെന്നും ലോഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here