ജസ്ന തിരോധാന കേസില്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് കോടതിയില്‍ അറിയിച്ചു. സംശയമുളള അഞ്ജാത സുഹൃത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ല. ജസ്നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന അഞ്ജാത സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. സി.ബി.ഐ സംഘം പുറകില്‍ ഉണ്ടെന്ന് ബോധ്യമായാല്‍ അഞ്ജാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്നും പിതാവ് കോടതിയില്‍ അറിയിച്ചു.
ALSO READ:ഇതാണ് ഈ നാട്, ഇതാണ് മലയാളി, മറ്റൊരു കേരള മാതൃക; അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി
രഹസ്യ സ്വഭാവത്തോടെയാണ് സി.ബി.ഐ അന്വേഷിക്കാന്‍ തയ്യാറാകുന്നതെങ്കില്‍ വിവരം നല്‍കാം. ആളിന്റെ ഫോട്ടോ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും പിതാവ് അറിയിച്ചു. ജസ്ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തി. ജസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ഇതിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തിയില്ല. സി. ബി.ഐ ആകെ സംശയിച്ചത് ജസ്നയുടെ സഹപാഠിയെ മാത്രമെന്നും പിതാവ് പറയുന്നു. തിരുവനന്തപുരം സിജെഎം കോടതിയിലാണ്
ഹര്‍ജി നല്‍കിയത്.
ALSO READ:അബ്ദുള്‍ റഹീമിനായി ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ കൈമാറി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here