ബ്ലാസ്റ്റേഴ്‌സ് നായകന്‍ ജെസ്സല്‍ കര്‍ണെയ്‌റോ ഇനി ബംഗളൂരു എഫ് സിക്കായി ബൂട്ട് കെട്ടും

കേരള ബ്ലാസ്റ്റേഴ്‌സ് നായകനായിരുന്ന ജെസ്സല്‍ കര്‍ണെയ്‌റോ ഇനി ബംഗളൂരു എഫ്.സിക്കായി ബൂട്ട് കെട്ടും രണ്ടു വര്‍ഷത്തെ കരാറിലാണ് ഗോവന്‍ പ്രതിരോധ താരം ബംഗളൂരുവിലെത്തിയത്.

ഗോവ പ്രൊഫഷണല്‍ ലീഗില്‍ ഡെംപോ സ്‌പോര്‍ട്‌സ് ക്ലബിന്റെ താരമായിരുന്ന ജെസല്‍ 2019 ലാണ് ഒരു വര്‍ഷത്തെ കരാറില്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ആദ്യ സീസണില്‍ തന്നെ ലെഫ്റ്റ് ബാക്കില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച താരത്തിന് ക്ലബ് മൂന്നു വര്‍ഷത്തെ കരാര്‍ നീട്ടി നല്‍കുകയായിരുന്നു. അടുത്ത മാസം കരാര്‍ അവസാനിക്കാനിരിക്കെയാണ് താരം ബംഗളൂരുമായി രണ്ടു വര്‍ഷത്തെ കരാറില്‍ ധാരണയിലെത്തിയത്.

ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് താല്‍പര്യം പ്രകടിപ്പിക്കുകയും ഇതിനായി ആദ്യഘട്ട ചര്‍ച്ചകളും ക്ലബ് നടത്തിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതിനേക്കാള്‍ മികച്ച ഓഫറുമായി ബംഗളുരു എഫ്‌സി രണ്ട് വര്‍ഷത്തെ കരാര്‍ വാഗ്ദാനം ചെയ്തതോടേയാണ് ജെസ്സലിന്റെ ട്രാന്‍ഫറിന് കളമൊരുങ്ങിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration