‘പാർട്ടിയിൽ രണ്ട് നീതി’; കോൺഗ്രസ് നേത്യത്വത്തിന് എതിരെ വീണ്ടും ഡോ. ജെസി മോൾ മാത്യു

കോൺഗ്രസ് നേത്യത്വത്തിന് എതിരെ വീണ്ടും മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ഡോ.ജെസി മോൾ മാത്യു. പാർട്ടിയിൽ രണ്ട് നീതിയെന്നും അഭിമാനം ഉള്ളവർക്ക് കോൺഗ്രസിൽ പ്രവർത്തിക്കാൻ കഴിയില്ല എന്നും ജെസി മോൾ മാത്യു പറഞ്ഞു.

Also read:62-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരിതെളിയും

‘തന്റെ പരാതിക്ക് ഒരു പരിഹാരവും ഉണ്ടായില്ല. പരാതി നൽകിയ തനിക്ക് എതിരെയാണ് ഇപ്പോൾ നടപടി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഒന്നിലേറെ പരാതി നൽകി. പരാതിക്ക് പരിഹാരം ഉണ്ടാവാതെ വന്നപ്പോഴാണ് ചില കാര്യങ്ങൾ തുറന്ന് പറഞ്ഞത്. അതിന്റെ പേരിൽ തനിക്ക് എതിരെ നടപടി എടുത്തു. നേതാക്കൾ അച്ചടക്ക ലംഘനം നടത്തിയാൽ ഒരു നടപടിയുമില്ല. മഹിളാ കോൺഗ്രസിന് വിശദീകരണം നൽകും’ എന്നും ജെസി മോൾ മാത്യു പറഞ്ഞു.

Also read:‘അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കും’, ഭീതി പ്രകടിപ്പിച്ച് ആം ആദ് മി നേതാക്കൾ; പോസ്റ്റുകൾ പങ്കുവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News