കോഴിക്കോട് മാവൂരിലെ ജ്വല്ലറി മോഷണം; പ്രതികൾ പിടിയിൽ

കോഴിക്കോട് മാവൂർ ബസ്സ്റ്റാൻ്റിനു സമീപം ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. മാവൂർ കണ്ണിപറമ്പ് തീർത്ഥകുന്ന് രഞ്ജീഷും കൂട്ടാളിയുമാണ് പിടിയിലായത്.

ജൂലൈ ഒന്ന് മുതൽ മൂന്ന് വരെയുള്ള തിയ്യതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവൂർബസ്സ്റ്റാൻ്റിന് സമീപമുള്ള പാഴൂർ ജ്വല്ലറി ഉടമസ്ഥർ പതിവുപോലെ ശനിയാഴ്ച്ച കട പൂട്ടി. തിങ്കളാഴ്ച്ച വന്ന് കടതുറന്നപ്പോഴാണ് പിൻവശത്തെ ചുമർ തുരന്ന് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. നിരവധി വെള്ളിആഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. തുടർന്ന് മാവൂർ പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾകേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണം നടത്തിയത് കൗമാരപ്രായക്കാരാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തിൽ മാവൂർ കണ്ണി പറമ്പ് സ്വദേശി രഞ്ജീഷും കൂട്ടാളിയുമാണ് പിടിയിലായത്. ആദ്യം പൂത്തിരിഉപയോഗിച്ച് ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് മോഷണം നടത്താനായിരുന്നു ശ്രമിച്ചിരുന്നത്. ഇത് നടക്കാതെവന്നതോടെ പിൻഭാഗത്തെ ചുമർ തുരന്ന് മോഷണം നടത്തുകയായിരുന്നു. സംഭവത്തിൽ മോഷണ മുതലുകളും മോഷണത്തിനുപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

Also Read: അപകീർത്തിക്കേസ്; രാഹുൽ ഗാന്ധിയുടെ ഹർജി നാളെ സുപ്രീം കോടതിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News