ജ്വല്ലറി മോഷണത്തിനിടെ ചാരിറ്റി വ്‌ളോഗറും സംഘവും പിടിയിൽ; കവർച്ച ശ്രമം തടഞ്ഞത് ഗൂർഖ

ജീവകാരുണ്യ പ്രവർത്തകനും വ്‌ളോഗറുമായ യുവാവിന്റെ നേതൃത്വത്തിൽ ജ്വല്ലറി കവർച്ച ശ്രമിച്ച പ്രതികൾ പിടിയിലായി. അർധരാത്രി ജ്വല്ലറിയുടെ ഭിത്തി തുരന്നു കവർച്ചയ്ക്കു ശ്രമിക്കവെയാണ് പ്രതികൾ പൊലീസ് പിടിയിലായത്. കോഴിക്കോട് നരിക്കുനി എംസി ജ്വല്ലറിയിലാണു സംഭവം . ചാരിറ്റി പ്രവർത്തകനും വ്ലോഗറുമായ നിലമ്പൂർ പോത്തുകല്ല് എടത്തൊടി വീട്ടിൽ നിധിൻ കൃഷ്ണൻ , വെളിമണ്ണ ഏലിയ പാറമ്മൽ നൗഷാദ് ,പോത്തുകല്ല് പരപ്പൻ വീട്ടിൽ അമീർ, വേനപ്പാറ കായലുംപാറ കോളനിയിൽ ബിബിൻ എന്നിവരാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

രാത്രികാവലിനുണ്ടായിരുന്ന ഗൂർഖയാണു കവർച്ചാശ്രമം തടഞ്ഞ് പ്രതികളെ കുടുക്കിയത്.അസ്വാഭാവിക സാഹചര്യത്തിൽ ജ്വല്ലറിക്കു മുൻപിൽ കാർ കിടക്കുന്നത് കണ്ട് ഗൂർഖ രാജ് ബഹാദൂർ നോക്കിയപ്പോൾ നാലംഗ സംഘം പിൻചുമർ തുരക്കുന്നതാണ് കണ്ടത്. പ്രതികളിലൊരാളെ ഗൂർഖ പിടികൂടിയെങ്കിലും മറ്റു 3 പേർ ഓടി രക്ഷപ്പെട്ടു. ഇതിനിടെ ഗൂർഖയ്ക്കും പരുക്ക്‌ പറ്റിയിരുന്നു. ഉടൻ തന്നെ പൊലീസ് എത്തി ഗൂർഖ പിടിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ രക്ഷപ്പെട്ട മറ്റ് പ്രതികളെയും അറസ്റ്റുചെയ്തു .കാർ തടഞ്ഞ് സാഹസികമായിട്ടാണ് പൊലീസ് ഇവരെ പിടികൂടിയത്.

ALSO READ: പാറശാലയില്‍ നിന്ന് പൊലീസ് ജീപ്പുമായി യുവാവ് മുങ്ങി; ഒരു കിലോമീറ്റര്‍ അകലെ വച്ച് പോസ്റ്റില്‍ ഇടിപ്പിച്ചു നിര്‍ത്തി

പ്രതികൾ ചാരിറ്റി ഗ്രൂപ്പുകളിലൂടെയാണു പരിചയപ്പെട്ട് കവർച്ച ആസൂത്രണം ചെയ്തത്. നിധിൻ ഓ‍ൺലൈനായി പ്ലാസ്റ്റിക് പിസ്റ്റളും കവർച്ചയ്ക്കായി കമ്പിപ്പാര, ഉളി, ചുറ്റിക, കയ്യുറകൾ എന്നിവയും വാങ്ങിയിരുന്നു. തെളിവു നശിപ്പിക്കാൻ മുളകുപൊടിയും കരുതിയിരുന്നു.

ALSO READ: ജനല്‍ കര്‍ട്ടനായി ഇട്ടിരുന്ന ഷാള്‍ കഴുത്തില്‍ കുരുങ്ങി; പതിനൊന്നുക്കാരന് ദാരുണാന്ത്യം

പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐമാരായ പി.പ്രകാശൻ, എം.കെ.സാജു, പി.ജി.ഷിബു, എഎസ്ഐ കെ.ലിനീഷ്, സീനിയർ സിപിഒമാരായ സുരേഷ് ബാബു, കെ.പ്രജീഷ്, എ.ബി.ബിനേഷ്, സിപിഒമാരായ ഷഫീഖ് നീലിയാനിക്കൽ, എസ്.ശ്രീജേഷ്, ഡ്രൈവർ കെ.ജിനീഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News