ഞങ്ങളുടെ പേരില്‍ കൂട്ടക്കുരുതി അരുത്!! പലസ്തീനികളെ രക്ഷിക്കാന്‍ തെരുവിലിറങ്ങി ജൂതന്മാര്‍

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തിനെതിരെ പ്രതിഷേധവുമായി അമേരിക്കയിലെ ജൂതന്മാര്‍. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ബോംബാക്രമണത്തിനെതിരെ പ്രകടനവുമായി മുന്നൂറോളം ന്യൂയോര്‍ക്ക് നിവാസികളായ ജൂതന്മാര്‍ ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷന്റെ പ്രധാന ഹാളില്‍ തടിച്ചുകൂടി. ഇവരില്‍ നൂറോളം പേരെ അറസ്റ്റ് ചെയ്തു. കറുത്ത സ്വെറ്റ്ഷര്‍ട്ടില്‍ നോട്ട് ഇന്‍ അവര്‍ നെയിം (ഞങ്ങളുടെ പേരില്‍ വേണ്ട), സീസ് ഫയര്‍ നൗ (ഉടന്‍ വെടിനിര്‍ത്തു) എന്ന് വെള്ള അക്ഷരങ്ങളില്‍ പ്രിന്‍ഡ് ചെയ്താണ് യുവാക്കള്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ALSO READ:‘മാപ്പ് ഞങ്ങളുടെ ജന്മാവകാശം’, സവർക്കർ മുതൽ സുരേഷ് ഗോപി വരെ, ഒരു സംഘ ചരിത്രത്തിന്റെ കഥ

ജൂവിഷ് വോയിസ് ഫോര്‍ പീസ് – ന്യൂയോര്‍ക്ക് സിറ്റി എന്ന സംഘമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തങ്ങളുടെ ആയിരത്തോളം അംഗങ്ങള്‍ പ്രതിഷേധത്തിന്റെ ഭാഗമായതായി സംഘടന അവകാശപ്പെടുന്നു. പലസ്തീനെ സ്വതന്ത്രമാക്കണം, മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു, ജീവിക്കുന്നവര്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി വാദിക്കും എന്നെഴുതിയ പ്ലക്കാഡുകളും ഇവര്‍ ഉയര്‍ത്തിയിരുന്നു. ശബദ് മെഴുകുതിരികള്‍ കത്തിച്ച് മരിച്ചവര്‍ക്കായുള്ള ജൂവിഷ് പ്രാര്‍ത്ഥനകള്‍ ചൊല്ലിയാണ് യുവാക്കളടക്കം പ്രതിഷേധിച്ചത്. ശബദ് വിശ്രമിക്കാനുള്ള ദിവസമാണ് എന്നാല്‍ തങ്ങളുടെ പേരില്‍ നടക്കുന്ന കൂട്ടക്കുരുതിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടന പ്രസ്താവന നടത്തി.

ALSO READ: സുരേഷ് ഗോപി ഇപ്പോൾ ചെയ്യുന്നതെല്ലാം ട്രാക്ക് വിട്ടുള്ള പ്രവർത്തികൾ; കെ മുരളീധരൻ

ഇസ്രയേലിലെയും പലസ്തീലേയും ജനങ്ങളുടെ ജീവന്‍ ഇഴപിരിഞ്ഞു കിടക്കുകയാണ്. എല്ലാവര്‍ക്കും ന്യായം, തുല്യത, സുരക്ഷ, സ്വാതന്ത്ര്യം എന്നിവ ലഭിച്ചാല്‍ മാത്രമേ സുരക്ഷയും ഉറപ്പിക്കാന്‍ കഴിയുവെന്ന് ഇവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News