ജാര്‍ഖണ്ഡില്‍ പരസ്യ പ്രചാരണം അവസാനിച്ചു; ഇനി പോളിങ് ബൂത്തില്‍

jharkhand-election-jmm-hemant-soren

ജാര്‍ഖണ്ഡില്‍ ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയ പ്രചാരണം അവസാനിച്ചു. രാഷ്ട്രീയ ആരോപണങ്ങളാല്‍ കലുഷിതമായ ജാര്‍ഖണ്ഡ് രണ്ടാംഘട്ടത്തിലെ പോളിങ് ബൂത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 81 സീറ്റില്‍ 38 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇരു മുന്നണികളുടെയും മുതിര്‍ന്ന നേതാക്കള്‍ അടക്കം 528 പേര്‍ ജനവിധി തേടും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.


സംസ്ഥാനത്ത് ബിജെപിയുടെ വര്‍ഗീയ പ്രചാരണങ്ങളാണ് ജെഎംഎം- കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചാരണ ആയുധം. ഗോത്ര വിഭാഗങ്ങളുടെ വോട്ട് ജെ എം എം നേടുകയും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ കോണ്‍ഗ്രസിനെ തുണക്കുകയും ചെയ്താല്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് ഇന്ത്യ സംഖ്യത്തിന്റെ വിലയിരുത്തല്‍.

Read Also: ധാരാവി ചേരി പുനർവികസന പദ്ധതി അദാനിയെ ഏൽപ്പിക്കാനായി മോദി രാഷ്ട്രീയ സംവിധാനങ്ങളെ ദുരുപയോഗിക്കുന്നു; രാഹുൽഗാന്ധി

പ്രചാരണ ദിനത്തിന്റെ അവസാനഘട്ടത്തിലും ബിജെപിയെ കടന്നാക്രമിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. മണിപ്പൂര്‍ കലാപം അടക്കം ഉന്നയിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ മോദി പരാജയപ്പെട്ടെന്നും മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം, അഴിമതിപ്പണം കോണ്‍ഗ്രസിന്റെ ലോക്കറില്‍ സുരക്ഷിതമാണെന്ന് ബിജെപി തിരിച്ചടിച്ചു. അസം, ബീഹാര്‍, ഉത്തർപ്രദേശ് സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത ബിജെപി ജാര്‍ഖണ്ഡില്‍ എന്ത് വികസനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News