ജാര്‍ഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി; സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിച്ച പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

bjp

ജാര്‍ഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി. സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിച്ച പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് കുറ്റപ്പെടുത്തിയ കമ്മീഷന്‍ വിശദീകരണം നല്‍കണമെന്നും അറിയിച്ചു. കോണ്‍ഗ്രസ്, ജെ എം എം എന്നിവരുടെ പരാതിയിലാണ് നടപടി.

ജാര്‍ഖണ്ഡില്‍ രണ്ടാംഘട്ടത്തിലും വിദ്വേഷ പ്രചാരണം ആയുധമാക്കുകയായിരുന്നു ബിജെപി. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായിരുന്നു വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയത്. ജാര്‍ഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് സംസ്ഥാനത്തെ മദ്രസകളില്‍ അഭയം നല്‍കുകയും അവര്‍ക്ക് ആധാര്‍, വോട്ടര്‍ ഐഡി കാര്‍ഡ്, ഗ്യാസ് കണക്ഷന്‍, റേഷന്‍ കാര്‍ഡ്, ഭൂമി എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നുവെന്നാണ് നദ്ദയുടെ പരാമര്‍ശം.

സംസ്ഥാനത്ത് ആദിവാസികള്‍ ന്യൂനപക്ഷമായി മാറിയെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. സന്താലില്‍ ആദിവാസി ജനസംഖ്യ 44 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ആദിവാസി സമൂഹം ന്യൂനപക്ഷമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

Also Read : വായു മലിനീകരണം രൂക്ഷം; ദില്ലിയിൽ നാലാം ഘട്ട നിയന്ത്രണം

‘എനിക്ക് ഇപ്പോള്‍ ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇവിടെ മദ്രസകളില്‍ അഭയം നല്‍കുന്നുണ്ടെന്ന് അതില്‍ പറയുന്നു. അവര്‍ക്ക് ആധാര്‍, വോട്ടര്‍ ഐഡി, ഗ്യാസ് കണക്ഷന്‍, റേഷന്‍ കാര്‍ഡ് എന്നിവ ലഭ്യമാക്കുന്നു. തുടര്‍ന്ന് ഹേമന്ത് സോറന്‍ സര്‍ക്കാര്‍ അവര്‍ക്ക് ഭൂമി ഉറപ്പാക്കുന്നു. ഇവിടെ നുഴഞ്ഞുകയറ്റം വ്യാപകമാണ്. നുഴഞ്ഞുകയറ്റക്കാര്‍ ആദിവാസി സ്ത്രീകളെ വിവാഹം കഴിക്കുന്നു. അവരുടെ സന്തതികളെ ഭൂമിയില്‍ നിന്ന് വിലക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ നിയമം കൊണ്ടുവരും’ എന്ന് ബൊക്കാറോ ജില്ലയിലെ ഗോമിയയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ നദ്ദ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News