ജാര്‍ഖണ്ഡ് നിയമസഭാ തെരെഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടപ്രചാരണം ശക്തമാക്കി മുന്നണികള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് മൂന്ന് റാലികളെ അഭിസംബോധന ചെയ്യും. അതേ സമയം ബിജെപി വര്‍ഗീയ പ്രചാരണത്തിലൂടെ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് തുടരുകയാണ്.
ജാര്‍ഖണ്ഡ് രണ്ടാം ഘട്ട നിയമസഭാ തെരെഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാരഗെ ഇന്ന് ജംതാര, ഖിജ്രി, റാഞ്ചി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും.
ഗോത്രവര്‍ഗ്ഗ മേഖലയില്‍ ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന പിന്തുണയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യാ സഖ്യം. സിപിഐഎമ്മും സിപിഐയും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരരംഗത്ത് സജീവമാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ സര്‍ക്കാരുകളെ വേട്ടയാടുന്നതും ഭരണനേട്ടങ്ങളുമാണ് ജെഎംഎമ്മിന്‍റെ പ്രചരണവിഷയം. അതേ സമയം വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തി ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ് ബിജെപി.
ഏകീകൃത സിവില്‍ കോഡും, ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവും അടക്കം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചരണം തുടരുകയാണ് സംസ്ഥാനത്ത് ക്യാമ്പ് ചെയ്തിട്ടുള്ള ബിജെപി നേതാക്കൾ. 27 ശതമാനവും ഗോത്ര മേഖലയ്ക്ക് വോട്ട് വിഹിതമുള്ള സംസ്ഥാനത്ത് ആദിവാസി വോട്ടുകള്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here