ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു

jharkhand

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു.ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന പിന്തുണയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യാ സഖ്യം.അതേ സമയം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയുമുള്ള ബി ജെ പി യുടെ പ്രചാരണത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു.

43 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്റെ അവസാനഘട്ട പ്രചരണമവസാനിച്ചപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍..ജാര്‍ഖണ്ഡ് മുക്തി മൂര്‍ച്ചയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന മുന്‍ മുഖ്യമന്ത്രി ചമ്പായി ചോറന്റെ സ്വാധീന മേഖലയായ സറൈകെല മണ്ഡലമുള്‍പ്പെടെ മൂന്ന്് റാലികളെകേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്തു,ന്യൂനപക്ഷങ്ങളെ കടന്നാക്രമിച്ചും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയുമാണ് ബിജെപിയുടെ പ്രചാരണമെന്ന വിമര്‍ശനം ശക്തമായിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബിജെപിയെ കടന്നാക്രമിച്ചു.

also read: ദില്ലിയിലെ വായു മലിനീകരണം, പടക്ക നിരോധന നടപടി വൈകിപ്പോയി, ഒരു മതവും മലിനീകരണം ഉണ്ടാക്കുന്ന നടപടി പ്രോൽസാഹിപ്പിക്കുന്നില്ല; സുപ്രീംകോടതി

രാജ്യത്തിന്റെ ഭരണഘടന തകര്‍ക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ഇന്ത്യാ സംഖ്യം അനുവദിക്കില്ലെന്നും ഖാര്‍ഗെ പറഞ്ഞു.. ഗോത്രവര്‍ഗ്ഗ മേഖലയില്‍ ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന പിന്തുണയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യാ സഖ്യം.685 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. മുന്‍ മുഖ്യമന്ത്രി ചമ്പയ് സോറന്‍ , റാഞ്ചി മണ്ഡലത്തില്‍ ഏറ്റുമുട്ടുന്ന വി പി സിംഗ്, മഹുവ മാജി ,അടക്കം പ്രമുഖര്‍ മത്സര രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News