ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കും; ജാര്‍ഖണ്ഡില്‍ ബിജെപി മുന്നണിക്കെതിരെ ഒറ്റക്കെട്ടായ സഖ്യനീക്കം ഇല്ലാതാക്കി കോണ്‍ഗ്രസ്

ജാര്‍ഖണ്ഡില്‍ ബിജെപി മുന്നണിക്കെതിരെ ഒറ്റക്കെട്ടായ സഖ്യനീക്കം ഇല്ലാതാക്കി കോണ്‍ഗ്രസ്. സീറ്റുകള്‍ നിഷേധിക്കപ്പെട്ടതോടെ ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കും. ഒമ്പത് സീറ്റുകളിലേക്ക് സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡില്‍ 21 സീറ്റുകളില്‍ മാത്രം സ്ഥാനാര്‍ത്ഥിക പട്ടിക പുറത്തുവിട്ട കോണ്‍ഗ്രസിന്റെ മഹാരാഷ്ട്രയിലെ പ്രഖ്യാപനം വൈകുകയാണ്.

ഹരിയാനയില്‍ വന്‍ തിരിച്ചടി നേരിട്ടിട്ടും സീറ്റ് വിഭജന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പിടിവാശി തുടരുകയാണ്. മഹാരാഷ്ട്രയില്‍ ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിനും എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിനും വഴങ്ങേണ്ടി വന്ന കോണ്‍ഗ്രസ് ജാര്‍ഖണ്ഡില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെ ഇടതുപാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ്. ഒമ്പത് സീറ്റുകളിലേക്ക് സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജെഎംഎം– കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ഏകപക്ഷീയമായ സീറ്റുധാരണയില്‍ പ്രതിഷേധിച്ച് 15 സീറ്റില്‍ തനിച്ച് മത്സരിക്കുമെന്ന് സിപിഐ പ്രഖ്യാപിച്ചു. പിന്നാലെ 10 സീറ്റിലേക്കുളള സ്ഥാനാര്‍ത്ഥികളുടെ പട്ടികയും സിപിഐ പുറത്തുവിട്ടു. ഇതോടെ ബിജെപിക്കെതിരായ മതനിരപേക്ഷ സഖ്യത്തെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണ്.

ALSO READ: യുപി ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സൈക്കിൾ ചിഹ്നത്തിൽ മൽസരിക്കുമെന്ന് അഖിലേഷ് യാദവ്

ജെഎംഎം 36 സീറ്റിലും കോണ്‍ഗ്രസ് 21 സീറ്റിലും ആര്‍ജെഡി ആറ് സീറ്റിലുമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍ ഗാണ്ടി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. അതിനിടെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക വൈകുകയാണ്. കഴിഞ്ഞ ദിവസമാണ് മഹാവികാസ് അഘാഡി സഖ്യത്തിന്റെ സീറ്റ് വിഭജനം ധാരണയിലെത്തിയത്. ജാര്‍ഖണ്ഡില്‍ ബിജെപി നേരത്തേ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആദ്യഘട്ട പ്രചരണം ശക്തമാക്കി കഴിഞ്ഞു. എന്നാല്‍ എഐസിസിയില്‍ നടക്കുന്ന മാരത്തണ്‍ ചര്‍ച്ചകളിലും ധാരണയാകാതെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക വൈകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News