ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 13 നു നടക്കും

jharkhand

ജാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 13 നു നടക്കും. 81 സീറ്റിൽ 43 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരാണ് പോളിംഗ് ബൂത്തിൽ എത്തുന്നത്. 685 സ്ഥാനാർത്ഥികളും ജനവിധി തേടും. സരായ് കെല്ല മണ്ഡലത്തിൽ മത്സരിക്കുന്ന ചമ്പയ് സോറൻ , റാഞ്ചി മണ്ഡലത്തിൽ ഏറ്റുമുട്ടുന്ന വി പി സിംഗ്, മഹുവ മാജി, ജെ എം എം നേതാവ് മിഥിലേഷ് താക്കൂർ, എന്നീ പ്രമുഖർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ഏകീകൃത സിവിൽ കോഡും, ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റവും അടക്കം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചരണം ആയിരുന്നു ബിജെപിയുടേത്.

also read: ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു

27 ശതമാനവും ഗോത്ര മേഖലയ്ക്ക് വോട്ട് വിഹിതമുള്ള സംസ്ഥാനത്ത് ആദിവാസി വോട്ടുകൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി.  അതേസമയം ഗോത്രവര്‍ഗ്ഗ മേഖലയില്‍ ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന പിന്തുണയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യാ സഖ്യം. സ്ത്രീകൾക്ക് സർക്കാർ ജോലിയിൽ 33 ശതമാനം സംവരണം ഉൾപ്പെടെയാണ് ജെ എം എമ്മിൻ്റെ പ്രകടനപത്രികയിലെ വാഗ്ദാനം. കൊട്ടിക്കലാശത്തിന്റെ ഭാഗമായി അമിത് ഷാ ഇന്നലെ മൂന്നു വേദികളിൽ പ്രസംഗിച്ചിരുന്നു. മല്ലികാർജുൻ ഖർഗെയും ജാർഖണ്ഡിലെ വിവിധ റാലികളിൽ പങ്കെടുത്തു. ഇന്ന് നിശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടർമാരെ ബൂത്തിൽ എത്തിക്കാനുള്ള തിരക്കിലാണ് മുന്നണികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News