ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ 9 മണിയോടെ ആദ്യഫല സൂചനകൾ അറിയാം. ജാര്‍ഖണ്ഡിൽ 81 സീറ്റുകളിലേക്കുമുള്ള എംഎല്‍എമാരെ ഇന്നറിയാം.
രണ്ട് ഘട്ടങ്ങളിലും രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടിലിലാണ് എൻഡിഎയും ഇന്ത്യ സഖ്യവും. 2019 നെ അപേക്ഷിച്ച് സംസ്ഥാനത്തെ പോളിംഗിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മിക്ക എക്സിറ്റ് പോളുകളും ബിജെപി എൻഡിഎ സഖ്യത്തിനൊപ്പം നിന്നപ്പോൾ ആക്സിസ് മൈ ഇന്ത്യ സർവ്വേ മാത്രമാണ് ഇന്ത്യ സഖ്യത്തെ പിന്തുണച്ചത്. ഗോത്ര മേഖലകളിൽ ബിജെപി നടത്തിയ വിദ്വേഷ പ്രചാരണം ജനങ്ങൾ തള്ളുമെന്നാണ് ജെ എം എമ്മിൻ്റെ ആത്മവിശ്വാസം.
Also read: ‘അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കരുത്’: ബിജെപി എംഎൽഎയുടെ വിദ്വേഷ പ്രചാരണം വിവാദത്തിൽ
ഇരുപതാം തിയതിയാണ് ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നടന്നത്. ജാര്‍ഖണ്ഡില്‍ ഇന്ത്യ സഖ്യത്തിന് മുന്‍തൂക്കം നല്‍കുന്ന ഏക സര്‍വ്വേ ആക്‌സിസ് മൈ ഇന്ത്യയുടേതാണ്. 53 വരെയാണ് ഇന്ത്യാ സഖ്യത്തിന് ലഭിക്കുമെന്ന് പ്രവചനം. എന്‍ഡിഎയ്ക്ക് 25 സീറ്റുകള്‍ മാത്രമാണ് നല്‍കുന്നത്. എന്നാല്‍ ചാണക്യ ജാര്‍ഖണ്ഡില്‍ എന്‍ഡിഎ 45 മുതല്‍ 50 സീറ്റ് വരെയും ഇന്ത്യ സഖ്യം 35 മുതല്‍ 38 സീറ്റ് വരെയും നേടുമെന്ന് പ്രവചിക്കുന്നു. പിപ്പിള്‍സ് പള്‍സ് എന്‍ഡിഎയ്ക്ക് 53 സീറ്റ് വരെയും ഇന്ത്യാ മുന്നണിക്ക് 37 വരെയും പ്രവചിക്കുന്നു.
Also read: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമോ; ഗവർണറുടെ തീരുമാനം നിർണായകം
എബിപി – മാട്രിസ് സര്‍വേയിലും എന്‍ഡിഎ മുന്നണിക്കാണ് മുന്‍തൂക്കം. 42 – 47 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ ഇന്ത്യാസഖ്യം 30 സീറ്റില്‍ ഒതുങ്ങും. ജെവിസിയുടെ പ്രവചന പ്രകാരം എന്‍ഡിഎ 44 സീറ്റ് നെടുമ്പോള്‍ 40 സീറ്റുമായി ഇന്ത്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഇന്ത്യ മുന്നണിക്ക് 40 സീറ്റുകള്‍ വരെയും എന്‍ഡിഎക്ക് 44 സീറ്റും നല്‍കി ടൈംസ് നൗ വും ജാര്‍ഖണ്ഡില്‍ മികച്ച പോരാട്ടം ആണെന്ന് പ്രവചിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here