ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: 67.59 ശതമാനം പോളിങ്ങോടെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി

JHARKHAND ELECTION

ജാർഖണ്ഡിൽ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 5 മണിവരെ 67.59 ശതമാനം എന്ന ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. 81 സീറ്റിൽ 38 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഒന്നാംഘട്ടത്തിൽ 65.65% ആയിരുന്നു പോളിംഗ് രേഖപ്പെടുത്തിയിരുന്നത്.

5 മണി വരെ 67.59 % എന്ന റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും ഉയർന്ന പോളിംഗ് മഹേഷ്പൂർ മണ്ഡലത്തിലാണ്; 79.40%. ബൊക്കാറോ മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്; 50.52 %.

ALSO READ; പട്ടികവർഗ സമൂഹത്തിന്‍റെ ക്ഷേമ പ്രവർത്തനങ്ങളടക്കം മുഴുവൻ പദ്ധതികളും കൂടുതൽ വേഗത്തിലാക്കും: മന്ത്രി ഒആർ കേളു

വോട്ടിംഗ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ ഉയർന്ന പോളിംഗ് ശതമാനം വിവിധ ബൂത്തുകളിൽ രേഖപ്പെടുത്തിയിരുന്നു. 12 ജില്ലകളിലായി നടന്ന വോട്ടെടുപ്പിൽ 528 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. പതിനാലായിരത്തി ഇരുന്നൂറ്റി പതിനെട്ട് പോളിംഗ് സ്റ്റേഷനുകളിലും സമാധാനപരമായിരുന്നു പോളിംഗ്. 31 പ്രശ്നബാധിത ബൂത്തുകളിൽ വോട്ടിംഗ് നാലുമണിയോടെ അവസാനിച്ചു. പ്രശ്നബാധിത ബൂത്തുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും സംഘർഷാവസ്ഥകൾ റിപ്പോർട്ട് ചെയ്യാതെ വോട്ടിംഗ് പൂർത്തിയാക്കി.

ALSO READ; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു

1.28 കോടി വോട്ടർമാർ ഇന്ന് വോട്ട് രേഖപ്പെടുത്തി. ഒന്നാംഘട്ടത്തിൽ 66.65 ശതമാനം എന്ന ഉയർന്ന പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഗോത്രമേഖലകളിൽ അടക്കം രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് തങ്ങൾക്ക് ഗുണം ചെയ്യും എന്നാണ് ഇരുമുന്നണികളുടെയും കണക്കുകൂട്ടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News