ജാർഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു

Hemant Soren

ജാർഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സന്തോഷ് കുമാർ ഗാങ്വർ സത്യ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് സാക്ഷിയാകാൻ രാഹുൽ ഗാന്ധി, ശരദ് പവാർ, മമത ബാനർജി തുടങ്ങി ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ എത്തിച്ചേർന്നിരുന്നു. റാഞ്ചിയിലെ മൊർഹാബാദി ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.

ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറൻ (49) നാലാം തവണയാണ്‌ മുഖ്യമന്ത്രിയാകുന്നത്. 2024 നിയമസഭാ തെരഞ്ഞെടുപ്പിൽ 39,791 വോട്ടുകൾക്ക് ബിജെപിയുടെ ഗാംലിയാൽ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് സോറൻ ബർഹൈത്ത് സീറ്റ് നിലനിർത്തിയത്‌. 81 അംഗ നിയമസഭയിൽ ജെഎംഎം നേതൃത്വത്തിലുള്ള സഖ്യത്തിന്‌ 56 സീറ്റുകൾ ലഭിച്ചപ്പോൾ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 24 സീറ്റുകളാണ്‌ ലഭിച്ചു.

Also Readഇത് ഒരു പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലുള്ള കേസ്, പാമോലിൻ കേസ് വീണ്ടും മാറ്റാനുള്ള ആവശ്യത്തോട് അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ, ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ, സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ്. ജമ്മു കശ്മീർ പിഡിപി നേതാവ് മെഹബൂബ മുഫ്തി, തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയ് സ്റ്റാലിൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആർജെഡി നേതാവ് തേജസ്വി യാദവ്, എഎപി നേതാവ് മനീഷ് സിസോദിയ, എഎപി എംപി സഞ്ജയ് സിംഗ്, ലോക്‌സഭാ എംപി പപ്പു യാദവ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കോങ്കൽ സാംഗ്മ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News