ആദ്യനിയമനത്തിൽ തന്നെ കൈക്കൂലി; സർക്കാർ ഉദ്യോഗസ്ഥ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥ അറസ്റ്റിൽ. ജാർഖണ്ഡിലെ കോഡെർമയിൽ സഹകരണ വകുപ്പിൽ അസിസ്റ്റന്റ് രജിസ്ട്രാറായ മിതാലി ശർമയെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ ആന്റി കറപ്ഷൻ ബ്യൂറോ ജൂലൈ 7 നു അറസ്റ്റ് ചെയ്തത്. എട്ട് മാസം മുമ്പാണ് മിതാലി ആദ്യമായി സഹകരണ വകുപ്പിൽ അസിസ്റ്റന്റ് രജിസ്ട്രാറായി നിയമിതയായത്.

ALSO READ: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

കൈക്കൂലിയുടെ ആദ്യ ഗഡുവായി 10,000 രൂപ വാങ്ങുന്നതിനിടെയാണ് മിതാലി അറസ്റ്റിലായത് . കൈക്കൂലി വാങ്ങുന്ന വീഡിയോയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപക വിമർശനമാണ് ഇവർക്കെതിരെ ഉയർന്നത്. അറസ്റ്റ് ചെയ്ത മിതാലി ശർമ്മയെ തുടർനടപടികൾക്കായി ഹസാരിബാഗിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

ALSO READ: മഹാപ്രളയത്തില്‍ തകർന്ന ശാന്തിഗ്രാം – പള്ളിക്കാനം റോഡ് തുറന്നു, ‘റീബില്‍ഡിങ് കേരള’

കൊഡെർമ വ്യാപാരി സഹ്യോഗ് സമിതിയിൽ അപ്രതീക്ഷിതമായി എത്തിയ മിതാലി ശർമ, പരിശോധനയിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തി. അവർക്കെതിരെ നടപടിയെടുക്കാതിരിക്കുവാനായി 20,000 രൂപ അവിടെയുള്ള അധികാരികളോട് കൈക്കൂലി ആവശ്യപ്പെടും ചെയ്തു. ഇതേ തുടർന്ന് സംഘടനയിലെ ഒരു അംഗം ആന്റി കറപ്ഷൻ ബ്യൂറോക്ക് പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് അന്വേഷണസംഘം ഒരുക്കിയ കെണിയിൽ ആണ് മിതാലി അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News