ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹേമന്ത് സോറന്റെ ഹർജി തള്ളി ഹൈക്കോടതി

ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഹർജി തള്ളി ഹൈക്കോടതി. ഹേമന്ത് സോറന് ഒരു ദിവസത്തെ താൽക്കാലിക ജാമ്യം മാത്രമാണ് ജാർഖണ്ഡ് കോടതി അനുവദിച്ചത്.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് അനുമതി നൽകിയത്. ഇഡിക്കെതിരെയുള്ള ക്രിമിനൽ റിട്ട് ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

ALSO READ: ‘ജീവിതത്തിലെ ജോഡികൾ ഇനി സിനിമയിലും’, അഞ്ജലി മേനോന്റെ തിരക്കഥയിൽ സൂര്യയുമായി ഒന്നിക്കുന്നു? മറുപടി നൽകി ജ്യോതിക

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സോറന്റെ ഹർജി ഇന്ന് പരിഗണിക്കുന്നതിനായി മാറ്റിയത്. കേസിൽ ഇടക്കാല ഇളവ് തേടിയുള്ള സോറന്റെ ഹർജിക്കെതിരെ ഇഡി സുപ്രീം കോടതിയെ നേരത്തെ സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News