ജാര്‍ഖണ്ഡില്‍ ഇനി ‘ഹേമന്തകാലം’; എന്‍ഡിഎയെ മലര്‍ത്തിയടിച്ച് ഇന്ത്യ സഖ്യം

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ജാര്‍ഖണ്ഡിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ വന്‍ തിരിച്ചുവരവാണ് ഇന്ത്യസഖ്യം നടത്തിയിരിക്കുന്നത്. ആദ്യത്തെ ഏതാനം നിമിഷങ്ങളില്‍ എന്‍ഡിഎ മുന്നിലെത്തിയത് ഇന്ത്യ സഖ്യത്തെ ചെറുതായി ആശങ്കയിലാക്കിയെങ്കിലും വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുമുന്നണികളും നടത്തിയത്. പിന്നീട് അങ്ങോട്ട് കാണാന്‍ സാധിച്ചത് ഇന്ത്യ സഖ്യത്തിന്റെ കുതിപ്പാണ്. ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നയിക്കുന്ന ഇന്ത്യ സഖ്യം നിലവില്‍ ബിജെപിയുടെ നാഷണല്‍ ഡെമോക്രാറ്റിക്ക് അലയന്‍സിനെ പിന്തള്ളി വന്‍മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ALSO READ:പാലക്കാട് ഉപതെരഞ്ഞെടുപ്പ് ; നില മെച്ചപ്പെടുത്തി എൽഡിഎഫ്, തകർന്നടിഞ്ഞ് ബിജെപി കോട്ടകൾ

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജെഎംഎം 81 അംഗ നിയമസഭയിലെ 41 സീറ്റുകളിലാണ് മത്സരിച്ചത്. ബാക്കി 30 സീറ്റുകളില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസ് മത്സരിച്ചപ്പോള്‍ ആറു സീറ്റുകളില്‍ ആര്‍ജെഡി, നാലു സീറ്റുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ(മാര്‍സിസ്റ്റ് – ലെനിനിസ്റ്റ്)യുമാണ് മത്സരിച്ചത്. 68 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. സഖ്യകക്ഷികളായ ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പത്ത് സീറ്റുകളിലും ജനദാതള്‍ യുണൈറ്റഡ് രണ്ടിലുംലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്) ഒരു സീറ്റിലുമാണ് മത്സരിച്ചത്.

ALSO READ: കേരളത്തിലെ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് മികച്ച മുന്നേറ്റം സാധിക്കും എന്ന് വ്യക്തമാക്കുന്ന വിജയമാണ് ചേലക്കരയുടെത്: എം വി ഗോവിന്ദൻ മാസ്റ്റർ

രണ്ട് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞടുപ്പ് നടന്നത്. ആദ്യഘട്ടത്തില്‍ നവംബര്‍ 13ന് 43 സീറ്റുകളിലേക്കും നവംബര്‍ 20ന് 38 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. വോട്ടിംഗ് ശതമാനം 67.74 ആയിരുന്നു. 2019നെക്കാള്‍ 1.65 ശതമാനം പോളിംഗ് കൂടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News