പങ്കാളിയെ വനപ്രദേശത്ത് വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ശരീരം 40 മുതല്‍ 50 വരെ കഷ്ണങ്ങളാക്കുകയും ചെയ്തു. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. ഇറച്ചിവെട്ടുകാരനായി ജോലി ചെയ്യുന്ന 25കാരനായ നരേഷ് ഭെന്‍ഗ്രയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
നവംബര്‍ 24ന് ജരിയഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജോര്‍ദാഗ് ഗ്രാമത്തിന് സമീപം മനുഷ്യ ശരീരഭാഗം കടിച്ചുപിടിച്ച നിലയില്‍ തെരുവ് നായയെ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അപ്പോഴേക്കും കൊലപാതകം നടന്ന് രണ്ടാഴ്ച കഴിഞ്ഞിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള 24 കാരിയാണ് യുവതി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ ലിവ് ഇന്‍ ബന്ധത്തിലായിരുന്നു.
തമിഴ്നാട്ടിലായിരുന്നു താമസം. കുറച്ചുകാലം മുമ്പ്, ഭെന്‍ഗ്ര ജാര്‍ഖണ്ഡിലേക്ക് മടങ്ങി. തന്റെ പങ്കാളിയോട് പറയാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. പിന്നീട് ഭാര്യയെ കൂട്ടാതെ തമിഴ്നാട്ടിലേക്ക് മടങ്ങി. പിന്നീട് നവംബര്‍ എട്ടിന് യുവതിയെയും കൂട്ടി തമിഴ്നാട്ടില്‍ നിന്ന് ജാര്‍ഖണ്ഡിലെത്തി. ഇവിടെ വെച്ചാണ് കൊലപാതകം നടന്നത്. ഇയാള്‍ തമിഴ്നാട്ടിലെ ഒരു ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്ന ആളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here