ജാർഖണ്ഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ പോളിങ് ആരംഭിച്ചു. 12 ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ 528 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പതിനാലായിരത്തി ഇരുന്നൂറ്റി പതിനെട്ട് പോളിങ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.
സംഘർഷാവസ്ഥ കണക്കിലെടുത്ത് വിവിധ ബൂത്തുകളിൽ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 30000 ത്തിലധികം സൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തിൽ സിസിടിവി ഡ്രോൺ പരിശോധനകളും നടക്കും. 1.28 കോടി വോട്ടർമാർ ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്.
Also read: പാലക്കാട് പോളിങ് ബൂത്തിലേക്ക്; 184 ബൂത്തുകൾ സജ്ജം, വേട്ടെടുപ്പ് 7 മണി മുതൽ
അവസാനഘട്ട പ്രചരണത്തിലും രാഷ്ട്രീയ വാക്ക് പോരിൽ ഇരു മുന്നണികളും ഏർപ്പെട്ടു. പിന്നോക്ക വിഭാഗങ്ങളുടെ സംവരണം, ജാതി സെൻസസ്, മണിപ്പൂർ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. അതേസമയം വർഗീയ പരാമർശങ്ങളാണ് ബിജെപി കൈക്കൊണ്ടത്. ആദിവാസി മേഖലകളിൽ ജനസംഖ്യ ഗണ്യമായി കുറഞ്ഞെന്നായിരുന്നു ബിജെപിയുടെ ആരോപണം.
Also read: ‘വിനോദ് താവ്‌ഡെ കുറ്റക്കാരനല്ല’: ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്ക് ജെ എം എം സംരക്ഷണം ഒരുക്കുമെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. അതേസമയം സമൂഹമാധ്യമങ്ങളിൽ ബിജെപി പ്രചരിപ്പിച്ച വിദ്വേഷ പ്രചാരണങ്ങൾക്കെതിര കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തു. ഗോത്ര വിഭാഗങ്ങളുടെ വോട്ട് ജെ എം എം നേടുകയും മറ്റ് പിന്നാക്ക വിഭാഗങ്ങൾ കോൺഗ്രസിനെ തുണക്കുകയും ചെയ്താൽ ഭരണ തുടർച്ച ഉണ്ടാകുമെന്നാണ് ഇന്ത്യ സംഖ്യത്തിൻ്റെ വിലയിരുത്തൽ. രണ്ടാം ഘട്ടത്തിൽ ഉണ്ടായ പോളിംഗ് വർദ്ധനവ് ഇത്തവണയും ആവർത്തിക്കുമെന്ന് വിശ്വാസത്തിലാണ് മുന്നണികൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here