ജാർഖണ്ഡ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം നാളെ അവസാനിക്കും

Election 2024

ജാർഖണ്ഡിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലേക്കുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജാർഖണ്ഡിലെത്തും. മഹാരാഷ്ട്രയിൽ കോൺഗ്രസ് ഇന്ന് പ്രകടനപത്രിക പുറത്തിറക്കും. തുടർന്നുള്ള പൊതു യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസാരിക്കും.

അതേ സമയം രാജ്യത്ത് ന്യൂനപക്ഷ സംവരണം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് ബിജെപി. മുസ്ലിംകൾക്ക് സംവരണം നൽകാൻ സാധിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം ജാർഖണ്ഡിലെ ബിജെപി പ്രചാരണ റാലിയിലാണ് അമിത്ഷയുടെ പ്രസ്താവന.

ALSO READ; ജമ്മു കശ്മീരിൽ വീണ്ടും ആക്രമണവും വെടിവെയ്പ്പും; ഒരു ഭീകരനെ വധിച്ചു

മഹാരാഷ്ട്രയിൽ ദേശീയ നേതാക്കളെ രംഗത്തിറക്കി  മുന്നണികള്‍ ശക്തമായ പ്രചാരണമാണ് കാഴ്ച വച്ചത്. നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും അടക്കമുള്ള താര പ്രചാരകർ അടക്കമെത്തിയാണ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്.

NEWS SUMMERY; The campaign for the first phase of elections in Jharkhand will end tomorrow. Prime Minister Narendra Modi will visit Jharkhand for BJP’s campaign.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News